x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"കൂ​ടെ' ഡ്രോ​പ്പ് ഔ​ട്ട് ഫ്രീ ​ജി​ല്ലാ ത​ല കാ​മ്പ​യി​ന്‍ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 12, 2026 03:55 AM IST | Updated: September 12, 2026 03:55 AM IST

മു​ണ്ടേ​രി ഉ​ള്‍​വ​ന​ത്തി​ലെ ഗോ​ത്ര​വ​ര്‍​ഗ ഊ​രി​ല്‍ എ​ത്തി​യ ശ്രീ​ജ ഗോ​പി​നാ​ഥും സം​ഘ​വും ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം.

കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു പോ​ക്ക് ത​ട​യ​ൽ ല​ക്ഷ്യം

എ​ട​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൂ​ടെ ഡ്രോ​പ്പ് ഔ​ട്ട് ഫ്രീ ​ജി​ല്ലാ​ത​ല കാ​മ്പ​യി​ന്‍ തു​ട​ങ്ങി.
ഉ​ദ്ഘാ​ട​നം ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ശ്രീ​ജ ഗോ​പി​നാ​ഥ് നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ണ്ടേ​രി​യി​ലെ ആ​ദി​വാ​സി ഗോ​ത്ര ഊ​രു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ഡി​ഡി​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ സ​ലാ​വു​ദ്ദീ​ന്‍ പു​ല​ത്തി​ല്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ജേ​ക്ക​ബ് സ​ത്യ​ന്‍, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ഫ്താ​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘ​മാ​ണ് പ്ര​ദേ​ശ​ത്തെ​ത്തി​യ​ത്. സ്‌​കൂ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​ഠ​നാ​ന്ത​രീ​ക്ഷ​വും വി​ല​യി​രു​ത്തി​യ സം​ഘം ഉ​ള്‍​വ​ന​ത്തി​ലെ അ​പ്പ​കാ​പ്പ്, ഇ​രു​ട്ടു​കു​ത്തി തു​ട​ങ്ങി​യ ആ​ദി​വാ​സി ഗോ​ത്ര ഊ​രു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും സം​ഘം നേ​രി​ട്ട് സം​സാ​രി​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന പു​രോ​ഗ​തി, സ്‌​കൂ​ളി​ലെ​ത്താ​നു​ള്ള യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത, മ​റ്റ് അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് ചോ​ദി​ച്ച​റി​ഞ്ഞു. ഊ​രു​ക​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി​ച്ച് കൊ​ഴി​ഞ്ഞു പോ​ക്ക് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും, അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, അ​വ​രു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​അ​ബ്ദു​ല്‍ അ​സീ​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എം.​എ. അ​നു​പേ​ഷ്, പി. ​വി​പി​ന്‍, കെ.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ര്‍ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Tags : District News Nattuvishesham Koode school dropouts

Recent News

Corehub Up