കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച ചരിത്രപ്രദർശനം കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സുബിൻ പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: എൻഎംഎസ്എം ഗവ.കോളജിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൈതൃക മ്യൂസിയത്തിൽ സംഘടിപ്പിച്ച ചരിത്രപ്രദർശനം കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സുബിൻ പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
ചരിത്ര വിഭാഗത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ വിവിധ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, അപൂർവ വസ്തുക്കൾ, രേഖകൾ, നാണയങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൈതൃകത്തെ അടുത്തറിയുന്നതിനും സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവസരമൊരുക്കുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.