ഷിഫാസ്
ഫോർട്ടുകൊച്ചി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി പനയപ്പിള്ളിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവിനെ പിടികൂടി.
മട്ടാഞ്ചേരി പനയപ്പിള്ളി മാലാംപറമ്പ് പള്ളിക്ക് സമീപം അഞ്ചരമുറി പറമ്പ് വീട്ടില്‍ ബാപ്പു എന്ന് വിളിക്കുന്ന എ.എസ്. ഷിഫാസിനെ(28)യാണ് കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. പ്രശാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ വില്പന നടത്തി ലഭിച്ച 2.90 ലക്ഷം രൂപയും എക്സൈസ് പിടിച്ചെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ വച്ച് രഹസ്യമായാണ് ലഹരി വില്പന നടത്തി വന്നിരുന്നത്. ആഴ്ചകളായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കുമിടയിൽ ലഹരിമരുന്ന് വില്പന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ശക്തമായ തുടര്‍നടപടികൾ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Tags : NattuVishesham DistricteNews