എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിൽ മരുന്നുവണ്ടി കുടുങ്ങിയ നിലയിൽ.
എണ്ണപ്പാറ: കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മരുന്നുകളുമായെത്തിയ മിനി ലോറി പ്രവേശനകവാടത്തിൽ കുടുങ്ങി. അടുത്തിടെ നിർമിച്ച പ്രവേശനകവാടത്തിന്റെ ഉയരക്കുറവാണ് പ്രശ്നമായത്. ഒടുവിൽ കവാടത്തിന്റെ മുകൾഭാഗം പൊളിച്ചുനീക്കിയാണ് വണ്ടി ഇവിടെനിന്ന് മാറ്റിയത്.
ആശുപത്രി നവീകരണത്തിന്റെ ഭാഗമായി നിർമിച്ച പ്രവേശനകവാടത്തിന്റെ മിനുക്കുപണികൾ പോലും പൂർത്തിയായിട്ടില്ല. നിർമാണവേളയിൽ തന്നെ ഉയരക്കുറവ് പ്രശ്നമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നതാണ്. അത് കാര്യമായെടുക്കാതെയാണ് അധികൃതരും കരാറുകാരും നിർമാണം പൂർത്തീകരിച്ചതെന്നാണ് പരാതി.
Tags : NattuVishesham DistricteNews