കായക്കുന്ന് ലാസലെറ്റ് പള്ളിയിൽ തിരുനാളിന് ലാസലെറ്റ് മാതാ ബംഗളൂരു പ്രൊവിൻസ് പ്രൊവിൻഷ്യൽ സൂപ്പീരിയർ ഫാ. ബൈജു അവിട്ടപ്പള്ളി കൊടിയേറ്റുന്നു.
നടവയൽ: കായക്കുന്ന് ലാസലെറ്റ് പള്ളിയിൽ ലാസലെറ്റ് മാതാവിന്റെ പ്രത്യക്ഷത്തിരുനാൾ തുടങ്ങി. 19 വരെ നീളുന്ന തിരുനാളിന് ലാസലെറ്റ് മാതാ ബംഗളൂരു പ്രൊവിൻസ് പ്രൊവിൻഷ്യൽ സൂപ്പീരിയർ ഫാ.ബൈജു അവിട്ടപ്പള്ളി കൊടിയേറ്റി. ലാസലെറ്റ് മാതാ പ്രതിഷ്ഠാലയം റെക്ടർ ഫാ. ബെന്നി തടത്തിൽക്കുന്നേൽ സന്നിഹിതനായി. ദിവ്യബലിയിൽ പ്രൊവിൻഷ്യൽ മുഖ്യകാർമികനായി.
ഇന്നു മുതൽ 18 വരെ വൈകുന്നേരം നാലിന് ജപമാല. 4.45ന് കുർബാന, നൊവേന, പാച്ചോർ നേർച്ച. 15ന് രാവിലെ 9.30ന് ധ്യാനം, ആരാധാന. പ്രധാന തിരുനാൾ ദിനമായ 19ന് രാവിലെ 9.30ന് ജപമാല. 10ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, ലദീഞ്ഞ്. പുഴക്കുനേർച്ചയ്ക്കുശേഷം കൊടിയിറക്കൽ.
തിരുനാൾ ദിനങ്ങളിൽ ലാസലെറ്റ് അൽമായ കൂട്ടായ്മ, വിദ്യാർഥികൾ, യുവജനങ്ങൾ, ദന്പതികൾ, വിധവകൾ, സമർപ്പിതർ, വയോധികർ, രോഗികൾ, കർഷകർ എന്നിവരെ പ്രത്യേകം സമർപ്പിച്ച് ദിവ്യബലി അർപ്പിക്കും.
Tags : District News Nattuvishesham Feast Kayakkunnu La Salette Church