x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: ക​ർ​ഷ​ക സം​ഘം വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 04:37 AM IST | Updated: September 12, 2026 04:37 AM IST

കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്ത് ക​ർ​ഷ​ക സം​ഘം മാ​ർ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം.

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​ല്ലേ​ജ് കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ക​ർ​ഷ​ക​സം​ഘം പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. പേ​ര്യ, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, തൃ​ശി​ലേ​രി, കി​ട​ങ്ങ​നാ​ട്, നൂ​ൽ​പ്പു​ഴ, അ​ച്ചൂ​രാ​നം, ത​രി​യോ​ട്, കോ​ട്ട​പ്പ​ടി, കു​ന്ന​ത്തി​ട​വ​ക, പൊ​ഴു​ത​ന, വെ​ള്ളാ​ർ​മ​ല വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലേ​ക്കാ​യി​രു​ന്നു മാ​ർ​ച്ച്. ഈ ​വി​ല്ലേ​ജു​ക​ളെ പ​രി​സ്ഥി​തി ലോ​ല​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​താ​യി​രു​ന്നു സ​മ​രാ​വ​ശ്യം. വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് മാ​ർ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞ​തി​നെ​ത്തു​ർ​ന്ന് യോ​ഗം ന​ട​ന്നു.
കു​ന്ന​ത്തി​ട​വ​ക​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ചി​ത്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഗ​ഗാ​റി​ൻ, പി.​ടി. സ്ക​റി​യ, എം.​വി. വി​ജേ​ഷ്, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, പി.​എ. ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​നെ​ല്ലി​യി​ൽ ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ജി. പ്ര​ത്യു​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. വ​ർ​ക്കി, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​ടി. ഗോ​പി​നാ​ഥ​ൻ, കെ.​ആ​ർ. ജി​തി​ൻ, സി.​ആ​ർ. ഷീ​ല, പി.​എ​ൻ. ഹ​രീ​ന്ദ്ര​ൻ, എം.​എം. ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​രി​യോ​ടി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഡെ​ന്നി​സ്, എം.​ടി. ജോ​ണി, പി.​ജെ. ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​ൽ​പ്പു​ഴ​യി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​പി. കു​ഞ്ഞു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ജോ പ​ട്ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സി. ​ശി​വ​ശ​ങ്ക​ര​ൻ, കെ.​കെ. പൗ​ലോ​സ്, കെ.​സി. ഗോ​പി​ദാ​സ്, കെ.​കെ. ച​ക്ര​പാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ശി​ലേ​രി​യി​ൽ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ഗി​രി​ജ, എ​ൻ.​പി. സൈ​നു​ദ്ദീ​ൻ, കെ. ​സി​ജി​ത്ത്, പി. ​കെ. പ്രേ​മ​ച​ന്ദ്ര​ൻ, പി.​ആ​ർ. ഷി​ബു, കെ.​വി. വ​സ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പേ​ര്യ​യി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​എം. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ടി. പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. തു​ള​സീ​ദാ​സ്, കെ. ​സൈ​ന​ബ, ബാ​ബു ഷ​ജി​ൽ​കു​മാ​ർ, ടി.​കെ. അ​യ്യ​പ്പ​ൻ, എ.​വി മാ​ത്യു, ബെ​ന്നി ആ​ന്‍റ​ണി, ഇ.​എം. പീ​യൂ​സ്, പി. ​സു​രേ​ഷ്, പ​വി​ത്ര​ൻ, എ​ബി​സ​ണ്‍, കെ. ​ര​തീ​ഷ്, ഷാ​ജി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ണ്ട​ർ​നാ​ടി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ൻ​സി​സ് ഉ​ര​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു മു​ള്ളോ​ട്ട്, എ.​കെ. ശ​ങ്ക​ര​ൻ, കെ.​കെ. ഇ​സ്മ​യി​ൽ, ബാ​ബു പാ​റ​യ്ക്ക​ൽ, എ.​എം. ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ട്ട​പ്പ​ടി​യി​ൽ​ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജെ​യി​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ബി​ഷ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൾ റ​ഷീ​ദ്, കെ. ​ശി​വ​ദാ​സ​ൻ, പി.​വി. മാ​ത്യു, പി.​ടി. മ​ൻ​സൂ​ർ, അ​നീ​ഷ് ജോ​സ​ഫ്, ശെ​ൽ​വ​കു​മാ​ർ, പി.​വി. രാ​മ​ച​ന്ദ്ര​ൻ, രേ​ഷ്മ, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​ട​ങ്ങ​നാ​ടി​ൽ ബ​ത്തേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ. ശ്രീ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. ബേ​ബി, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, സ​ണ്ണി ജോ​സ​ഫ്, ടി.​കെ ശി​വ​ൻ, എം.​ആ​ർ. സ​ഹ​ദേ​വ​ൻ, സി.​കെ. സ​ത്യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​ഴു​ത​ന​യി​ൽ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം. ​സെ​യ്ത്, സി.​എ​ച്ച്. മ​മ്മി, പ്ര​സാ​ദ്, ഗ​ഫൂ​ർ, ഗി​രീ​ഷ്, സി. ​മ​മ്മി, വി. ​വി​നോ​ദ്, പി.​ഡി. ദാ​സ​ൻ, എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ള്ളാ​ർ​മ​ല​യി​ൽ കെ. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​സീ​ന​ത്ത്, പി.​കെ. മു​ഹ​മ്മ​ദു​കു​ട്ടി, മ​നു ഏ​ബ്ര​ഹാം, സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Farmers Group Marches village offices

Recent News

Corehub Up