പ്രതീകാത്മക ചിത്രം
കണ്ണനല്ലൂര്‍: പെരുമ്പുഴയ്ക്ക് സമീപം ഷാപ്പ് മുക്ക്, മൃഗാശുപത്രി മുക്ക് എന്നിവിടങ്ങളില്‍ വാഹനാപകടങ്ങള്‍ തുടർക്കഥയാായി. രണ്ടിടങ്ങളിലുമായി ഈയാഴ്ച നാല് അപകടങ്ങളാണ് നടന്നത്.
പെരുമ്പുഴ ഷാപ്പ്മുക്കിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. മുളവന പുന്നത്തടം സ്വദേശി ബഷീറിനും കൂടെയുണ്ടായിരുന്ന ബന്ധുവിനും ആണ് പരിക്കേറ്റത്. ഓട്ടോയില്‍ പെട്ടി ഓട്ടോ ഇടിക്കുകയായിരുന്നു.
ഈ വാഹനം തുടര്‍ന്ന് കാറിലും ഇടിച്ചു. ഇടിയില്‍ മൂന്നു വാഹനങ്ങള്‍ക്കും സാരമായി തകരാറുണ്ടായി. അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് സ്ഥലങ്ങളിലും എംവിഡി, പൊലിസ് വകുപ്പ് അടക്കം അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് യുണിക്ക് കള്ച്ചറല്വേദി പ്രസിഡന്റ് മുഖത്തല ശ്രീരാജ് ആവശ്യപ്പെട്ടു.
Tags : District News Nattuvishesham Accidents action demanded