x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ‌ക​ലോ​ത്സ​വ​ങ്ങൾക്ക് തി​ര​ശീ​ല ഉ​യ​ര്‍​ന്നു

വെബ് ഡെസ്ക്
Published: November 5, 2026 05:32 AM IST | Updated: November 5, 2026 05:32 AM IST

വീ​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന മൂവാറ്റുപുഴ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം അ​രി​യ-2026​ന് വീ​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തി​ര​ശീ​ല ഉ​യ​ര്‍​ന്നു. ഇ​ന്ന​ലെ ര​ച​നാ മ​ത്സ​ര​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച ക​ലോ​ത്സ​വ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​യി ഉ​പ​ജി​ല്ല​യി​ലെ 52 സ്‌​കൂ​ളു​ക​ളി​ലെ നാ​ലാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ സ​ജീ​വ​മാ​കും.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണും മ​ഴു​വ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ മി​നി മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ക​മാ​ൻ​ഡ​ര്‍ സി.​കെ. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ര്‍​ജ് മാ​ന്തോ​ട്ടം കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി.​എ​ന്‍. സ​ജി​മോ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ജി ഷാ​ന​വാ​ന​സ്, മ​ഴു​വ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ക​ലാ റെ​ജി, പ​ഞ്ചാ​യ​ത്തം​ഗം സീ​ബാ വ​ര്‍​ഗീ​സ്, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഹൈ​സ്‌​കൂ​ള്‍ എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​യാ​സ്, പ്രൈ​മ​റി എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ്, കെ​പി​എ​സ്ടി​എ അ​നീ​ഷ് കെ. ​ജോ​ര്‍​ജ്, കെ​എ​സ്ടി​എ ഷ​ഫ്‌​ന സ​ലിം, കെ​എ​സ്ടി​യു സു​ഹൈ​ല്‍ സൈ​നു​ദീ​ന്‍ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.

 

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ർ​ജ് അ​ധ്യ​ക്ഷ​യാ​യി.

നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​ന്പ​ത് വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന മ​ൽ​സ​ര​ങ്ങ​ളി​ൽ 6,000 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും . ആ​റി​ന് വൈ​കു​ന്നേ​രം സ​മാ​പി​ക്കും. ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ത​യാ​റാ​ക്കി​യ ചെ​റു​വ​ട്ടൂ​ർ ജി​എ​ൽ​പി​എ​സി​ലെ ടി.​സി. അ​ർ​ച്ച​ന​യ്ക്ക് എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി.

Tags :

Recent News

Corehub Up