ഹൈസ്കൂൾ വിഭാഗം സാമുഹ്യശാസ്ത്രമേളയിൽ ഉത്പാദന ഘടകങ്ങളുമായി ഒറ്റപ്പാലം എൽഎസ്എൻ കോൺവെന്റ് സ്കൂളിലെ വിദ്യാർഥിനികൾ.
ചിറ്റൂർ: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ കിരീടത്തിനായി കടുത്ത പോരാട്ടം. ഓവറോൾ വിഭാഗത്തിൽ മണ്ണാർക്കാട് ഉപജില്ല 1278 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 1205 പോയിന്റുമായി ആലത്തൂർ ഉപജില്ല രണ്ടാംസ്ഥാനത്തും 1186 പോയിന്റ് നേടി തൃത്താല ഉപജില്ല മൂന്നാമതുമാണ്. ഒറ്റപ്പാലം, പട്ടാന്പി ഉപജില്ലകളാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. സ്കൂൾ വിഭാഗത്തിൽ 325 പോയിന്റോടെ ടിആർകെ എച്ച്എസ്എസ് വാണിയംകുളം ഒന്നാം സ്ഥാനത്താണ്. 310 പോയിന്റോടെ ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂൾ തൊട്ടുപിന്നിലുണ്ട്. 306 പോയിന്റുമായി ജിഎച്ച്എസ്എസ് വാടാനംകുറുശി മൂന്നാമതും 271 പോയിന്റോടെ ജിഎച്ച്എസ്എസ് പൊറ്റശേരി നാലാമതുമാണ്. ശാസ്ത്രോത്സവം ഇന്നു സമാപിക്കും.
ഇന്നുവൈകുന്നേരം നാലിന് ആരംഭിക്കുന്ന സമാപനസമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽഡിഇഒ റോഷൻ ഷാ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രം ജനറൽ കൺവീനർ ഡിഡിഇ ടി.എം. സലീന ബീവി സമ്മാനദാനം നിർവഹിക്കും. ചിറ്റൂർ- തത്തമംഗലം നഗരസഭാ വൈസ് ചെയർപേഴ്സൺ ബി. കൃഷ്ണലീല, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം. മുഹമ്മദ് ആഷിക്, കെ.എ. ഷീബ, ഒറ്റപ്പാലം ഡിഇഒ എസ്. സുജീഷ്, എഇഒമാരായ കെ. വിക്ടർ ഡേവിഡ്- കുഴൽമന്ദം, എം.പി. ബാലഗോപാലൻ- ആലത്തൂർ, ചിറ്റൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എസ്. ബിന്ദു, വിജയമാതാ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻ മാളിയേക്കൽ, വിക്ടോറിയ ഗേൾസ് സ്കൂൾ പ്രധാന അധ്യാപിക കെ.ജി. ബിനിത, പ്രോഗാം കമ്മിറ്റി കൺവീനർ എം. ശ്രീജിത്ത് എന്നിവർ പങ്കെടുക്കും.
Tags :