സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ തോമാപുരം ഏരിയ കൗൺസിൽ വാർഷിക പൊതുയോഗം പാലാവയൽ ഇടവക വികാരി ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്യുന്നു.
പാലാവയൽ: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ തോമാപുരം ഏരിയ കൗൺസിൽ 48-ാമത് വാർഷിക പൊതുയോഗം പാലാവയൽ സെന്റ് ജോൺസ് പാരിഷ് ഹാളിൽ ഇടവക വികാരി ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു.
ഏരിയ കൗൺസിൽ പ്രസിഡന്റ് പൗലോസ് അന്ത്യാംകുളത്ത് അധ്യക്ഷത വഹിച്ചു. ഏരിയ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാ. തോമസ് പൂവൻപുഴ, അസി.വികാരി ഫാ. റോയി കൈതാരത്തിൽ, തലശേരി അതിരൂപത സെൻട്രൽ കൗൺസിൽ പ്രസിഡന്റ് സണ്ണി തോമസ് നെടിയകാലായിൽ, കാവുന്തല പള്ളി വികാരി ഫാ. ജോസഫ് പുള്ളോലിക്കൽ, പാലാവയൽ വനിത കോൺഫറൻസ് പ്രസിഡന്റ് റോസമ്മ വട്ടോത്ത്, ഏരിയ കൗൺസിൽ സെക്രട്ടറി സണ്ണി മൈലക്കൽ, പി.റ്റി. അലക്സാണ്ടർ, ജിജി റോയി, ലിസി ജോയി ഇലഞ്ഞിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ആറ് വർഷക്കാലം സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ആയിരുന്ന സണ്ണി തോമസ് നെടികാലായെ ചടങ്ങിൽ ആദരിച്ചു. പുതിയ പ്രൊജക്ടായ പഴയ പത്രമാസികൾ ശേഖരിച്ചു നൽകുന്ന ഫിയാത്ത മിഷന്റെ ഉദ്ഘാടനവും നടന്നു. ഫാ. ജോസ് മാണിക്കത്താഴെ, ജയ മണ്ഡപം, സെബാസ്റ്റ്യൻ പാറശേരി എന്നിവരുടെ ഗാനാലാപനവും നടന്നു.
Tags :