എല്‍ഡിഎഫ് സംഘടിപ്പിച്ച മൂവാറ്റുപുഴ നഗരസഭ ഓഫീസ് വളയല്‍ സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്ത് നീക്കുന്നു.
മൂവാറ്റുപുഴ : യുഡിഎഫ് ഭരണസമിതിയുടെ ധൂര്‍ത്തിനെതിരെയും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വ്യാജ പരാതി നല്കി കേസില്‍ കുടുക്കാനുള്ള നീക്കത്തിനുമെതിരെ മൂവാറ്റുപുഴ നഗരസഭ ഓഫിസ് വളഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്ത് നീക്കി. ഇന്നലെ രാവിലെ എട്ടു മുതല്‍ ആരംഭിച്ച പ്രതിഷേധത്തെ തുടര്‍ന്ന് ജീവനക്കാരെയും യുഡിഎഫ് അംഗങ്ങളെയും നഗരസഭയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിന് നഗരസഭയുടെ രണ്ട് പ്രവേശന കവാടങ്ങളുടെ മുന്നിലും പ്രവര്‍ത്തകര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയോടെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിപക്ഷ വാര്‍ഡുകളോടുള്ള രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര ഫിനാന്‍സ് കമ്മീഷന് ഫണ്ട് മുഴുവന്‍ വാര്‍ഡുകളിലേക്കും നല്‍കുക, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഓണാഘോഷ ഫണ്ട് വെട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്.
നിരവധി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്ത പ്രതിഷേധം മുന്‍ നഗരസഭ ചെയര്‍പേഴ്സണും സിപിഎം നേതാവുമായ പി.എം. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം കരീം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍, സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ഏരിയ കമ്മിറ്റിയംഗങ്ങളായ സജി ജോര്‍ജ്, യു.ആര്. ബാബു, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം പി.കെ. നവാസ്, കേരള കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറി സിജോ ജോണ്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇമ്മാനുവല്‍ പാലക്കുഴി, സിപിഎം നേതാക്കളായ സി.കെ. സോമന്, എം.ആര്. പ്രഭാകരന്, കെ.ജി. അനില്‍കുമാര്‍, ആര്. രാകേഷ്, പി.ബി അജിത് കുമാര്‍, സിപിഐ മുന്‍സിപ്പല്‍ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹവും ജല പീരങ്കിയും നഗരസഭാ കാര്യാലയത്തിന് മുന്നില്‍ സജ്ജമാക്കിയിരുന്നു. പ്രതിഷേധയോഗത്തെ തുടര്‍ന്ന് 11.30ഓടെ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം 30-ഓളം എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരുമായി പോയ വാഹനം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘർഷത്തിന് ഇടയാക്കി. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
Tags :