റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് പ്രസിഡന്റ് ഗായത്രി കൃഷ്ണന് കമ്യൂണിറ്റി സര്‍വീസ് ചെയര്‍ തോമസ് കെ. ജേക്കബ്, ഹെഡ്ജ് ക്യാപ്പിറ്റല്‍ സിഎഫ്ഒ സൂരജ് രാമചന്ദ്രന് എന്നി
കൊച്ചി: കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ അത്യാഹിത, പ്രസവരക്ഷാ വിഭാഗങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ഫീറ്റല്‍ കാര്ഡിയോടോക്കോഗ്രാഫി മെഷീനും വീഡിയോ ലാറിംഗോസ്കോപ്പും കൈമാറി. ഒമ്പത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ ഹെഡ്ജ് ക്യാപ്പിറ്റലിന്റെ സഹകരണത്തോടെയാണ് നല്‍കിയതെന്ന് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് പ്രസിഡന്റ് ഗായത്രി കൃഷ്ണന് പറഞ്ഞു.
ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തിലും പ്രസവസമയത്തും കുട്ടിയുടെ ഹൃദയമിടിപ്പും അമ്മയുടെ ഗര്‍ഭാശയ സങ്കോചങ്ങളും കൃത്യമായി നിരീക്ഷിച്ച് സങ്കീര്‍ണതകള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കാര്ഡിയോടോക്കോഗ്രാഫി മെഷീന് സഹായിക്കും.
എച്ച്ഡി ക്യാമറയും ഡിജിറ്റല്‍ ഡിസ്പ്ലേയും അടങ്ങിയ വീഡിയോ ലാറിംഗോസ്കോപ്പ് അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളിലെ അടിയന്തര ശ്വസന പ്രക്രിയകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഉതകുന്നതാണ്.
ചടങ്ങില്‍ കമ്യൂണിറ്റി സര്‍വീസ് ചെയര്‍ തോമസ് കെ. ജേക്കബ്, ഹെഡ്ജ് ക്യാപ്പിറ്റല്‍ സിഎഫ്ഒ സൂരജ് രാമചന്ദ്രന്, ഇന്ദിരാ ഗാന്ധി ആശുപത്രി സെക്രട്ടറി അജയ് തറയില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്, ആശുപത്രി ഡയറക്ടര്‍മാരായ ഇന്ദിരാ ഭായ് പ്രസാദ്, എന്‍.എ. ഏബ്രാഹം, ഡോക്ടര്‍മാരായ നിത്യ ചെറുകാവില്‍, സുബൈദ സെയ്ദ്, ആന്‍ മേരി ജോര്‍ജ്, ഷെദിന്‍ ഭരത്, സബാഹ ഷബ്നം, ഡോണ ജോസ് എന്നിവര്‍ പങ്കെടുത്തു.
Tags :