തൃക്കാക്കര ഭാരതമാതാ കോളജില്‍ മലയാള വിഭാഗത്തിന്റെ ഭാഷാ വാരാചരണം ഉദ്ഘാടനം ക്യാരിസ ഷെര്‍വിന്‍ നിര്‍വഹിക്കുന്നു.
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജില്‍ മലയാള വിഭാഗത്തിന്റെ ഭാഷാ വാരാചരണം ഉദ്ഘാടനം ചെയ്ത് അമേരിക്കയില്‍ നിന്നുള്ള മലയാളം വിദ്യാര്‍ഥിയായ ക്യാരിസ ഷെര്‍വിന്‍. കേളജിലെ ബിഎ കമ്യൂണിക്കേറ്റീവ് മലയാളം വിദ്യാര്‍ഥിനിയായ ക്യാരിസ കഴിഞ്ഞ ജൂണിലാണ് ബിഎംസിയില്‍ എത്തുന്നത്. അമേരിക്കയിലെ ല്യൂ യൂസിയാനക്കാരിയായ ക്യാരിസ സുഹൃത്തുക്കളില്‍ നിന്നാണ് കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞത്. ഇതോടെ എന്‍ജിനിയറിംഗ് ബിരുദധാരിയായ ക്യാരിസയ്ക്ക് കേരളത്തില്‍ വരണമെന്നും മലയാളം പഠിക്കണമെന്നും ആഗ്രഹമുണ്ടാവുകയും പലവിധ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഭാരതമാത കോളജില്‍ എത്തിച്ചേരുകയുമായിരുന്നു.
കേരളപ്പിറവിയുടെയും മാതൃഭാഷ വാരാചരണത്തിന്റെയും ആശംസകള്‍ ഇംഗ്ലീഷ് ചുവയോടെ ക്യാരിസ മലയാളത്തില്‍ പറഞ്ഞപ്പോള്‍ ചടങ്ങ് നടന്ന ഹാളില്‍ കരഘോഷം ഉയര്‍ന്നു. നമ്മുടെ ഭാഷയെ സ്നേഹിക്കുന്ന ഒരാള്‍ ഭാഷ പഠിക്കുന്ന ചാരിതാര്‍ത്ഥ്യത്തിലാണ് കോളജിലെ മലയാള വിഭാഗത്തിലെ അധ്യാപകരും ക്യാരിസയുടെ പഠനത്തിന് മേല്‍നോട്ടം വഹിക്കുന്ന മുന്‍ മലയാള വിഭാഗം അധ്യാപിക ഡോ. ലിജി ജോസഫും.
തന്റെ നാടിനോളം തന്നെ കേരളവും തനിക്ക് പ്രിയങ്കരമാണെന്ന് ക്യാരിസ പറയുന്നു. യാത്രാസൗകര്യം, ചികിത്സ, പൊതു ഗതാഗതം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളം മികച്ചു നില്ക്കുന്നു. ഇതിനോടകം മൂന്നാര്‍ അടക്കം കേരളത്തിന്റെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിക്കുകയും ചെയ്തു.
ഈ നാട്ടില്‍ പഠിക്കാനും നല്ല കൂട്ടുകാരെ കിട്ടയതും തന്റെ ഭാഗ്യമാണ്. യഥാര്‍ത്ഥത്തില്‍ ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നും ക്യാരിസ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Tags :