x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ക്കൊ​ച്ചി ജ​ല​പ​ദ്ധ​തി; ടാ​ങ്ക് ഡി​സം​ബ​റി​ൽ ക​മ്മി​ഷ​ൻ ചെ​യ്യും

വെബ് ഡെസ്ക്
Published: November 5, 2026 05:19 AM IST | Updated: November 5, 2026 05:19 AM IST

ഇ​ട​ക്കൊ​ച്ചി ജ​ല​പ​ദ്ധ​തി ടാ​ങ്ക് മേ​യ​ർ വി.​കെ. മി​നി​മോ​ൾ, ദീ​പ​ക് ജോ​യ് എം​എ​ൽ​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​യി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം പ​ണി​ക​ഴി​പ്പി​ച്ച ടാ​ങ്ക് ഡി​സം​ബ​റി​ൽ ക​മ്മി​ഷ​ൻ ചെ​യ്യും. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ദീ​പ​ക് ജോ​യ് എം​എ​ൽ​എ, മേ​യ​ർ വി.​കെ. മി​നി​മോ​ൾ എ​ന്നി​വ​ർ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

ഓ​വ​ർ ഹെ​ഡ് ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഭൂ​ഗ​ർ​ഭ ടാ​ങ്ക് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​യി​ലെ ശു​ദ്ധ​ജ​ല പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ഓ​വ​ർ ഹെ​ഡ് ടാ​ങ്കും ഭൂ​ഗ​ർ​ഭ ടാ​ങ്കു​മാ​ണു നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ ഓ​വ​ർ ഹെ​ഡ്ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഭൂ​ഗ​ർ​ഭ ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​മൃ​ത് പ​ദ്ധ​തി വ​ഴി ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​യി​ൽ 700 ലേ​റെ സൗ​ജ​ന്യ കു​ടിവെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

പു​തി​യ​ത് ന​ൽ​കു​ന്ന​തി​ന് ഇ​ട​ക്കൊ​ച്ചി​യി​ൽ കോ​ഴി​ക്കൂ​ട് ബ​സ് സ്റ്റോ​പ്പ് മു​ത​ൽ ഇ​ട​ക്കൊ​ച്ചി അ​റ്റം വ​രെ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​ക​രി​ക്കാ​നു​ണ്ട്. ഇ​ത് ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

2014 ൽ ​കെ. ബാ​ബു മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ് മു​ൻ എം​എ​ൽ​എ ലൂ​ഡി ലൂ​യി​സി​ന്‍റെ ആ​സ്‌​തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു മ​ര​ടി​ൽ നി​ന്ന് ഇ​ട​ക്കൊ​ച്ചി​യി​ലേ​ക്കു വെ​ള്ള​മെ​ത്തി​ക്കാ​ൻ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

എ​ന്നാ​ൽ, ജ​ല​സം​ഭ​ര​ണി​യു​ടെ അ​ഭാ​വം പ്ര​ശ്ന​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് 2019ൽ ​ജ​ല​സം ഭ​ര​ണി​യു​ടെ നി​ർ​മാ​ണം ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച​ത്.

13 ല​ക്ഷം ലി​റ്റ​ർ ജ​ലം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഓ​വ​ർ ഹെ​ഡ് ടാ​ങ്കും അ​ഞ്ച് ല​ക്ഷം ശേ​ഷി​യു​ള്ള ഭൂ​ഗ​ർ​ഭ ടാ​ങ്കു​മാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ സം​ഭ​രി​ക്കു​ന്ന വെ​ള്ളം ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ലേ​ക്കെ​ത്തി​ച്ച് അ​വി​ടെ നി​ന്ന് ഇ​ട​ക്കൊ​ച്ചി​യി​ലെ വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​മ്പിം​ഗ് ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​കെ. അ​ഷ്‌​റ​ഫ്‌, ആ​ന്‍റ​ണി പൈ​നു​ത​റ, കൗ​ൺ​സി​ല​ർ ല​സി​ത പീ​റ്റ​ർ, മു​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഭി​ലാ​ഷ് തോ​പ്പി​ൽ, പി.​ഡി. സു​രേ​ഷ്, ജീ​ജ ടെ​ൻ​സ​ൻ, അ​മൃ​ത്, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up