പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം പ്രസ് ക്ലബിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി വിഷ്ണു മോഹന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍മാരും കൊല്ലം പ്രസ് ക്ലബ് ഭാരവാഹികളും സംയുക്ത പരിശോധന നടത്തി.
പ്രസ്ക്ലബ് കെട്ടിടത്തിന്റെ മൂന്നാംനില നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നേരിട്ട് വിലയിരുത്തി.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍, അടിസ്ഥാന സൗകര്യ വികസനം, മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി എംഎല്‍എ ചര്‍ച്ച നടത്തി.
നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രസ് ക്ലബിന്റെ നിലവിലുള്ള ഭംഗി നിലനിര്‍ത്തി കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും പരമാവധി ഉപയുക്തമാകുന്ന വിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രസ് ക്ലബ് നവീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് ഭാരവാഹികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബില്‍ഡിംഗ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്.എ. റീന അറിയിച്ചു.
Tags : District News Nattuvishesham Kollam Press Club Joint Inspection