ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ വൃക്ഷത്തൈകള്‍ നടുന്ന ചടങ്ങ് കോശി ജോണ്‍ നിര്‍വഹിക്കുന്നു.
കൊല്ലം: 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ആഘോഷങ്ങളുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ടു. ഫാത്തിമ മാതാ നാഷണല്‍ കോളജും സേവ്യര്‍ ബോര്‍ഡും സംയുക്തമായാണ് വൃക്ഷത്തൈകള്‍ നട്ടത്.
പരിപാടിയുടെ ഉദ്ഘാടനം കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കോശി ജോണ്‍ നിര്‍വഹിച്ചു. കോളജ് അങ്കണത്തില്‍നടന്ന ചടങ്ങില്‍ ഫാത്തിമ മാതാ നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. മനോഹര്‍ ഡി. മുല്ലശേരി, കോളജ് മാനേജരും സേവ്യര്‍ ബോര്‍ഡ് സതേണ്‍ റീജണൽ വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് ജോണ്‍, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. സിനിലാല്‍ ബി, ഐക്യുഎസി കോഡിനേറ്റര്‍ ഡോ. നിഷ പി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാത്തിമ മാതാ നാഷണല്‍ കോളജിലെ ബോട്ടണി വിഭാഗവും ഐക്യുഎസിയും സംയുക്തമായാണ് ഈ ഹരിത പദ്ധതി സംഘടിപ്പിച്ചത്.
Tags : District News Nattuvishesham 75 tree Fatima Mata National College