എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നടന്ന സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മൂവാറ്റുപുഴ വാഴക്കുളം കാര്‍മല്‍ സിഎം
കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ ആതിഥേയരായ എറണാകുളം ജില്ല 1184 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. 281 പോയിന്റ് നേടി ഇടുക്കി രണ്ടാം സ്ഥാനവും 158 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂളിനാണ് (240 പോയിന്റ്). കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും (172 പോയിന്റ്) കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ മൂന്നാം സ്ഥാനവും (136 പോയിന്റ്) നേടി.
വിജയികള്‍ക്ക് കൊച്ചി ഡെപ്യൂട്ടി മേയര്‍ വി.ആര്. സൂധീര്‍ ട്രോഫികള്‍ സമ്മാനിച്ചു.
മീറ്റ് ചീഫ് കോ-ഓര്‍ഡിനേറ്ററും പെരുന്പാവൂര്‍ പ്രഗതി അക്കാദമി പ്രിന്‍സിപ്പലുമായ സുചിത്ര ഷൈജിന്ത്, സിബിഎസ്ഇ നിരീക്ഷകന് യൂസഫ്, മീറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സുമിത സുനില്‍, അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അതിവേഗ താരങ്ങള്‍
100 മീറ്റര്‍ ഓട്ടത്തില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്രിസ് ജോമി ജോസഫ്, വൈറ്റില ടോക്ക്എച്ച് സ്കൂളിലെ ഡി. സംയുക്ത, അണ്ടര്‍ 17 വിഭാഗത്തില്‍ തിരുവനന്തപുരം നാലാഞ്ചിര നവദീവന് ബഥനി സ്കൂളിലെ ആശിഷ് പി. ജോണ്‍, കട്ടപ്പന ഡോണ്‍ ബോസ്കോയിലെ അന്ന റോസ് ബെര്‍ലി, അണ്ടര്‍ 19 വിഭാഗത്തില്‍ വടുതല ചിന്മയ വിദ്യാലയയിലെ സയാന് ഫൈസല്‍, കഴക്കൂട്ടം സെന്റ് തോമസ് പബ്ലിക് സ്കൂളിലെ അന്ന എല്‍സ രഞ്ജു എന്നിവര്‍ മീറ്റിലെ അതിവേഗ താരങ്ങളായി.
Tags : NattuVishesham DistricteNews