x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന പൊ​ലി​സ് കാ​യി​ക​മേ​ള: ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സി​ന് കി​രീ​ടം

വെബ് ഡെസ്ക്
Published: September 12, 2026 04:23 AM IST | Updated: September 12, 2026 04:23 AM IST

കേ​ര​ള പൊ​ലി​സ് സ്റ്റേ​റ്റ് അ​ത്‌​ല​റ്റി​ക്സ് ആ​ൻ​ഡ് ഗെ​യിം​സ് മീ​റ്റി​ലെ ജി​ല്ലാ പൊ​ലി​സ് വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ടീം ​ട്രോ​ഫി​യു​മാ​യി.

ക​ണ്ണൂ​ർ: കേ​ര​ള പൊ​ലി​സ് സ്റ്റേ​റ്റ് അ​ത്‌​ല​റ്റി​ക്സ് ആ​ൻ​ഡ് ഗെ​യിം​സ് മീ​റ്റി​ലെ ജി​ല്ലാ പൊ​ലി​സ് വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ചാ​മ്പ്യ​ൻ​മാ​രാ​യി. "യെ​സ് ടു ​സ്പോ​ർ​ട്സ് നോ ​ടു ഡ്ര​ഗ്സ്' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മേ​ള​യി​ൽ 99 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ക​ണ്ണൂ​ർ പൊ​ലി​സി​ന്‍റെ ച​രി​ത്ര​നേ​ട്ടം. നാ​ലു സ്വ​ർ​ണ​വും അ​ഞ്ചു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും അ​ട​ക്ക​മു​ള്ള മെ​ഡ​ലു​ക​ളാ​ണ് ക​ണ്ണൂ​ർ സി​റ്റി ടീം ​വാ​രി​ക്കൂ​ട്ടി​യ​ത്.

37 പോ​യി​ന്‍റു​ക​ളോ​ടെ ഇ​ടു​ക്കി ജി​ല്ലാ പൊ​ലി​സ് ര​ണ്ടാം സ്ഥാ​ന​വും 36 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന​ത്തെ വി​വി​ധ പൊ​ലി​സ് ജി​ല്ല​ക​ളി​ൽ നി​ന്നും സ്പെ​ഷൽ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ആം​ഡ് പൊ​ലി​സ് ബ​റ്റാ​ലി​യ​നു​ക​ളി​ൽ നി​ന്നു​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മാ​റ്റു​ര​ച്ച​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നി​ൽ നി​ന്ന് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ടീം ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

Tags : NattuVishesham DistricteNews

Recent News

Corehub Up