x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു​മ​ണി​ക്കൂ​ർ കൊ​ണ്ട് മം​ഗ​ളൂ​രു​വി​ൽനി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 12, 2026 04:21 AM IST | Updated: September 12, 2026 04:21 AM IST

പ്രതീകാത്മക ചിത്രം

മം​ഗ​ളൂ​രു: സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യ്ക്കു കീ​ഴി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ട്ര​യ​ൽ റ​ൺ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ മി​ക​ച്ച വി​ജ​യം. ബം​ഗ​ളൂ​രു യ​ശ്വ​ന്ത്പു​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് രാ​വി​ലെ 6.50നു ​പു​റ​പ്പെ​ട്ട ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 1.55നു​ത​ന്നെ മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നു. എ​ട്ടു​മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്ത് 2.50നു ​മം​ഗ​ളൂ​രു​വി​ലെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​ണ് ഏ​ഴു​മ​ണി​ക്കൂ​ർ കൊ​ണ്ടു​ത​ന്നെ എ​ത്തി​യ​ത്.

തി​രി​കെ മം​ഗ​ളൂ​രു​വി​ൽനി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.25നു ​പു​റ​പ്പെ​ട്ട ട്രെ​യി​ൻ ആ​റു മ​ണി​ക്കൂ​റും 49 മി​നി​റ്റും മാ​ത്ര​മെ​ടു​ത്ത് രാ​ത്രി 9.14 നു ​യ​ശ്വ​ന്ത​പു​ര​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ക​ബ​ക പു​ത്തൂ​ർ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, സ​ക​ലേ​ഷ്‌​പൂ​ർ, ഹാ​സ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ട്രെ​യി​നി​നു സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്. 16 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഈ ​മാ​സം അ​ഞ്ചി​നു ന​ട​ന്ന ആ​ദ്യ​ത്തെ ട്ര​യ​ൽ റ​ൺ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ല​ക്ഷ്യം ക​ണ്ടി​രു​ന്നി​ല്ല.

സാ​ധാ​ര​ണ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഒ​മ്പ​തു മു​ത​ൽ 10 മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ത്താ​ണ് മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പു​തി​യ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ഉ​ത്ത​ര​കേ​ര​ള​ത്തി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും.

Tags : NattuVishesham DistricteNews

Recent News

Corehub Up