x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ത്താ വാ​യ​നാ മ​ത്സ​രം

വെബ് ഡെസ്ക്
Published: September 12, 2026 04:21 AM IST | Updated: September 12, 2026 04:21 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ ത​ല വാ​ർ​ത്താ വാ​യ​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മാ​പ​ന ച​ട​ങ്ങി​ൽ എ​ഇ​ഒ കെ.​ടി. കു​ഞ്ഞി​മൊ​യ്തു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബ് പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ ത​ല വാ​ർ​ത്താ വാ​യ​നാ മ​ത്സ​രം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ജ​സീ​ല മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ്ര​സ​ന്‍റേ​ഷ​ൻ എ​ച്ച്എ​സ്എ​സി​ലെ നി​യ ടി. ​തെ​രേ​സ, താ​ഴെ​ക്കോ​ട് പി​ടി​എം എ​ച്ച്എ​സ്എ​സി​ലെ നി​ധി ശ്രീ​ജി​ത്ത്, ആ​ന​മ​ങ്ങാ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ൽ​മാ​സ് കെ. ​റ​ഹീം എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​എം​എ​ച്ച്എ​സ്എ​സി​ലെ പ്രാ​ർ​ഥ​ന പ്ര​മോ​ദ്, താ​ഴെ​ക്കോ​ട് പി​ടി​എം എ​ച്ച്എ​സ്എ​സി​ലെ സി.​എം. ഫാ​ത്തി​മ ഹി​ബ, കു​ന്ന​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സി​ലെ കെ. ​ദ​ർ​ശ​ന എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി.

മ​ണി​ക​ണ്ഠ​ൻ കൊ​ള​ത്തൂ​ർ, കെ. ​സാ​യാ​ന, ഒ.​എം. അ​നൂ​പ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ. സ​മാ​പ​ന ച​ട​ങ്ങി​ൽ എ​ഇ​ഒ കെ.​ടി. കു​ഞ്ഞി​മൊ​യ്തു സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ഡി. പ്ര​വീ​ൺ​കു​മാ​ർ, ഉ​പ​ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​സു​ഭാ​ഷ്, മ​ണി​ക​ണ്ഠ​ൻ കൊ​ള​ത്തൂ​ർ, ഒ.​എം. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham News Reading Competition

Recent News

Corehub Up