പെരിന്തൽമണ്ണ: സാമൂഹിക ശാസ്ത്ര ക്ലബ് പെരിന്തൽമണ്ണ ഉപജില്ലാ തല വാർത്താ വായനാ മത്സരം നടത്തി. പെരിന്തൽമണ്ണ ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിൽ പ്രധാനാധ്യാപിക കെ. ജസീല മത്സരം ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾ വിഭാഗത്തിൽ പ്രസന്റേഷൻ എച്ച്എസ്എസിലെ നിയ ടി. തെരേസ, താഴെക്കോട് പിടിഎം എച്ച്എസ്എസിലെ നിധി ശ്രീജിത്ത്, ആനമങ്ങാട് ജിഎച്ച്എസ്എസിലെ അൽമാസ് കെ. റഹീം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പെരിന്തൽമണ്ണ ജിഎംഎച്ച്എസ്എസിലെ പ്രാർഥന പ്രമോദ്, താഴെക്കോട് പിടിഎം എച്ച്എസ്എസിലെ സി.എം. ഫാത്തിമ ഹിബ, കുന്നക്കാവ് ജിഎച്ച്എസ്എസിലെ കെ. ദർശന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി.
മണികണ്ഠൻ കൊളത്തൂർ, കെ. സായാന, ഒ.എം. അനൂപ് എന്നിവരായിരുന്നു വിധി കർത്താക്കൾ. സമാപന ചടങ്ങിൽ എഇഒ കെ.ടി. കുഞ്ഞിമൊയ്തു സമ്മാന വിതരണം നടത്തി. ജില്ലാ സെക്രട്ടറി സി.ഡി. പ്രവീൺകുമാർ, ഉപജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുഭാഷ്, മണികണ്ഠൻ കൊളത്തൂർ, ഒ.എം. അനൂപ് എന്നിവർ പ്രസംഗിച്ചു.