x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന് പാ​ല്‍​നി​റം

വെബ്ഡസ്ക്
Published: November 13, 2026 05:42 AM IST | Updated: November 13, 2026 05:42 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 19ാം വാ​ര്‍​ഡി​ലെ വ​രി​കാ​യി​ല്‍ രാ​ജേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ലെ വെ​ള്ള​ത്തി​ന് നി​റം മാ​റി​യ​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം വ​രെ തെ​ളി​ഞ്ഞ വെ​ള്ളം ല​ഭി​ച്ചി​രു​ന്ന കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന് പെ​ട്ടെ​ന്ന് പാ​ല്‍​നി​റ​മാ​യ​തോ​ടെ ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ല്‍. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 19ാം വാ​ര്‍​ഡി​ലെ വ​രി​കാ​യി​ല്‍ രാ​ജേ​ഷ്, മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ പാ​റ​ത്തോ​ട്ടി​യി​ല്‍ ബ​ഷീ​ര്‍ എ​ന്നി​വ​രു​ടെ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​നാ​ണ് നി​റം​മാ​റ്റം. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് വെ​ള്ള​ത്തി​ന് പാ​ല്‍​നി​റം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഏ​താ​നും മീ​റ്റ​റു​ക​ള്‍ മാ​ത്രം വ്യ​ത്യാ​സ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന കി​ണ​റു​ക​ളി​ലെ പെ​ട്ടെ​ന്നു​ണ്ടാ​യ മാ​റ്റം കാ​ര​ണം കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി മ​റ്റു സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​രു​കു​ടും​ബ​ങ്ങ​ളും.

വി​വ​ര​മ​റി​ഞ്ഞ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്നാ​ല്‍ മാ​ത്ര​മേ വെ​ള്ളം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​കൂ. അ​തേ സ​മ​യം സ്വാ​ഭാ​വി​ക പ്ര​തി​ഭാ​സ​മാ​ണോ അ​തോ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വെ​ള്ള​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ക​ല​ര്‍​ത്തി​യ​താ​ണോ​യെ​ന്ന സം​ശ​യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

 

Tags : Water nattuvishesham local news Water in the wells has milky color’

Recent News

Corehub Up