x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ ശോ​ഭ​ന പ​ബ്ലി​ക് സ്കൂ​ൾ

വെബ്ഡസ്ക്
Published: November 13, 2026 05:44 AM IST | Updated: November 13, 2026 05:44 AM IST

ശോ​ഭ​ന പ​ബ്ലി​ക് സ്കൂ​ൾ

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ സ്ഥാ​നം വ​ഹി​ക്കു​ന്ന ശോ​ഭ​ന പ​ബ്ലി​ക് സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ. ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​ശോ​ഭ​ന സി​ൽ​വ​ർ റ​ൺ 2026- റ​ൺ ഫോ​ർ എ​ക്സ​ല​ൻ​സ് എ​ന്ന പേ​രി​ൽ മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ക്കും.

കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ച്ച് റ​വ​ന്യൂ ട​വ​റി​ന് സ​മീ​പം സ​മാ​പി​ക്കു​ന്ന മാ​ര​ത്ത​ൺ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​ൻ​സ് വ​ർ​ക്കി ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ര​ൻ​ജി​ൽ റാ​ണി, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ലി​സ്മ​രി​യ, ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി​ജി അ​ഗ​സ്റ്റി​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷി​ബു കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ര​ജ​ത​ജൂ​ബി​ലി​യു​ടെ സ​മാ​പ​ന ആ​ഘോ​ഷ​മാ​യ റൂ​ഹ് - സി​ൽ​വ​ർ ജൂ​ബി​ലി സെ​ലി​ബ​റേ​ഷ​ൻ 26ന് ​ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ൻ മാ​നേ​ജ​ർ​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും വൈ​കു​ന്നേ​രം നാ​ലി​ന് ഔ​ദ്യോ​ഗി​ക ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​ന​വും ന​ട​ത്തും. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​എ​സ്എ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി ജോ​സ് അ​ധ്യ​ക്ഷ​യാ​യി​രി​ക്കും.

കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫാ​ണ് മു​ഖ്യാ​തി​ഥി. ച​ല​ച്ചി​ത്ര​താ​രം മ​നോ​ജ് കെ. ​ജ​യ​ൻ സെ​ലി​ബ്രി​റ്റി ഗ​സ്റ്റാ​യും പ​ങ്കെ​ടു​ക്കും. സി​എ​സ്എ​ൻ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ദി​വ്യ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. എം​എ​ൽ​എ​മാ​രാ​യ ഷി​ബു തെ​ക്കും​പു​റം, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 27ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ത്ത​നം​തി​ട്ട ഒ​റി​ജി​ന​ൽ​സ് ഓ​ർ​ക്ക​സ്ട്ര അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. സം​ഗീ​ത​വി​രു​ന്നി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

മി​ക​ച്ച ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​വും മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ ആ​ദ​ർ​ശ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫാ. ​ജോ​ൺ മാ​തേ​ക്ക​ൽ ആ​രം​ഭി​ച്ച​താ​ണ് ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. ന​സ്ര​ത്ത് സ​ന്യാ​സി​നി സ​മൂ​ഹം 2002ൽ ​സി​ബി​എ​സ്ഇ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള ശോ​ഭ​ന പ​ബ്ലി​ക് സ്കൂ​ളി​ന് തു​ട​ക്കം കു​റി​ച്ചു. ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സം, ക​ല, കാ​യി​കം, ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, സാ​മൂ​ഹി​ക സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം ന​ട​ത്തി​യ​ത്.

Tags : Silver Jubilee nattuvishesham local news Shobhana Public School

Recent News

Corehub Up