പ്രതീകാത്മക ചിത്രം
പിറവം: നിയോജക മണ്ഡലത്തിലെ മുളന്തുരുത്തി, രാമമംഗലം, തിരുവാങ്കുളം, കൂത്താട്ടുകുളം, ഇലഞ്ഞി, കീച്ചേരി ഗവ. ആശുപത്രികള്‍ക്ക് പുതിയ 108 ആംബുലന്‍സുകള്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
രാമമംഗലം ഒഴികെയുള്ള ആശുപത്രികളില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭിക്കും. പിറവം ഗവ. ആശുപത്രിയിലേയ്ക്കും പുതിയ 315 ബിഎല്എക്സ് ആംബുലന്‍സ് അനുവദിച്ചിരുന്നു. പിറവം ആശുപത്രിയില്‍ 12 മണിക്കൂര്‍ ആംബുലന്‍സ് സേവനം 24 മണിക്കൂറാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഉടന്‍തന്നെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് മുഖേനയാണു പുതിയ ആംബുലന്‍സുകള്‍ ലഭ്യമാക്കിയത്.
Tags : ambulances nattuvishesham local news New or seven hospitals