കെസിഎസ്സി പൈങ്ങോട്ടൂര്‍ സബ്സോണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്
പൈങ്ങോട്ടൂര്‍: മനുഷ്യന്റെ ജീവിതനവീകരണത്തിന് ആത്മീയശക്തിയുടെ പ്രാധാന്യം വളരെ വലുതാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിഎസ്സി പൈങ്ങോട്ടൂര്‍ സബ്സോണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ബലിഷ്ഠമായ ആത്മീയ അടിത്തറയുള്ളവര്ക്കേ പ്രത്യാശയോടെ ജീവിക്കാന്‍ കഴിയൂ. വ്യക്തികളുടേയും കുടുംബങ്ങളുടേയും സമൂഹത്തിന്റേയും വളര്‍ച്ചയ്ക്ക് പ്രാര്‍ഥന അത്യന്താപേക്ഷിതമാണെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ അധ്യക്ഷനായിരുന്നു. ജൂബിലി സ്മരണികയുടെ പ്രകാശനം രൂപത വികാരി ജനറാള്‍ മോണ്‍. കുര്യാക്കോസ് കൊടകല്ലില്‍ നിര്‍വഹിച്ചു. ഫാ. ആന്റണി വിളയപ്പിള്ളില്‍, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പിള്ളി,രാജേഷ് പിട്ടാപ്പിള്ളില്‍, മാത്യൂസ് വെമ്പിള്ളില്‍, ജോസണ്‍ ജോണ്‍, സാബു നെടുംപുറം എന്നിവര്‍ പ്രസംഗിച്ചു.
Tags : Mar George nattuvishesham local news Spiritual Strength I Essential for Renewal of Life