പ്രതീകാത്മക ചിത്രം
വൈപ്പിൻ: ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി ഓൺലൈൻ തട്ടിപ്പിലെ കണ്ണിയായ യുവാവിനെതിരേ ഞാറക്കൽ പൊലിസ് കേസെടുത്തു. എടവനക്കാട് പുത്തലത്ത് വീട്ടിൽ ഫിറോസിനെതിരെ (44) ആണ് കേസെടുത്തത്.
ആലുവ സൈബർ പൊലിസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞാറക്കൽ എസ്ഐ കെ.വി. ജിതിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ എടവനക്കാടുള്ള വീട് പരിശോധിക്കുകയും പാസ് ബുക്കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.
ഒക്ടോബർ ഒന്നിനും മൂന്നിനുമിടയിൽ ഓൺലൈൻ തട്ടിപ്പ് മുഖേന ഇയാളുടെ എടവനക്കാടുള്ള ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തി. ഉടൻ പിൻവലിക്കുകയും ചെയ്തതായി സൈബർ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലിസ് ഇയാൾക്ക് നോട്ടീസ് നൽകി.
Tags : Online Fraud nattuvishesham local news Case Registered