x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ്മ​യ​ക്കൂ​ടാ​ര​മൊ​രു​ക്കി ജെ​മി​നി സ​ർ​ക്ക​സ്


Published: November 13, 2026 06:00 AM IST | Updated: November 13, 2026 06:00 AM IST

പ്രതീകാത്മക ചിത്രം

തൃ​പ്പൂ​ണി​ത്തു​റ: കാ​ണി​ക​ളെ അ​മ്പ​രി​പ്പി​ക്കു​ന്ന സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന അ​ഭ്യാ​സ​മു​റ​ക​ളും കൗ​തു​ക​ക്കാ​ഴ്ച​ക​ളു​മാ​യി ജെ​മി​നി സ​ർ​ക്ക​സ് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തി​യ അ​നു​ഭ​വ​ത​ല​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ജെ​മി​നി സ​ർ​ക്ക​സി​ന് നാ​ളെ മു​ത​ൽ പു​തി​യ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര മൈ​താ​നി​യി​ൽ തി​ര​ശീ​ല ഉ​യ​രും.

രാ​ത്രി ഏ​ഴി​ന് തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പി.​എ​ൽ. ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​ക വ​ർ​മ ദീ​പം തെ​ളി​ക്കും. ആ​ഫ്രി​ക്ക​ൻ ഫ​യ​ർ ഡാ​ൻ​സ്, ക​ത്തി​ക​ൾ​ക്കു മു​ക​ളി​ൽ കി​ട​ന്നു​കൊ​ണ്ടു​ള്ള നൈ​ഫ് ബാ​ല​ൻ​സിം​ഗ്, മ​ര​ണ​ക്കി​ണ​ർ, ഫ​യ​ർ ഡാ​ൻ​സ്, സ്കൈ ​വാ​ക്ക്, സ്പ്രിം​ഗ് നെ​റ്റ്, ഗ്ലോ​ബ​ൽ റൈ​ഡിം​ഗ് തു​ട​ങ്ങി ഒ​ട്ടേ​റെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ഹ​സി​ക​ത​യു​ടെ വി​സ്മ​യ​ലോ​കം തീ​ർ​ക്കു​ന്ന സ​ർ​ക്ക​സ് ആ​വേ​ശ​ങ്ങ​ൾ​ക്ക് എ​ത്യോ​പ്യ, മ​ണി​പ്പു​ർ, നാ​ഗാ​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 60ലേ​റെ ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കി​ട്ട് നാ​ലി​നും രാ​ത്രി ഏ​ഴി​നു​മാ​യി മൂ​ന്ന് പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ്.

Tags : Gemini Circus nattuvishesham local news Creating a Tent of Wonders

Recent News

Corehub Up