x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ര്‍​ട്ടു​കൊ​ച്ചി-വൈ​പ്പി​ന്‍ഛ റോ-​റോ സ​ര്‍​വീ​സ് വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ


Published: November 13, 2026 06:08 AM IST | Updated: November 13, 2026 06:08 AM IST

സേ​തു​സാ​ഗ​ര്‍ ഒ​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തോ​ടെ ഫോ​ര്‍​ട്ടു​കൊ​ച്ചി റോ-​റോ ജെ​ട്ടി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര.

മ​ട്ടാ​ഞ്ചേ​രി: ഫോ​ര്‍​ട്ടു​കൊ​ച്ചി - വൈ​പ്പി​ന്‍ അ​ഴി​മു​ഖ ക​ട​ത്തി​ലെ യാ​ത്രാ​ദു​രി​തം പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്നു. നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ട് റോ-​റോ വെ​സ​ലു​ക​ളി​ല്‍ ഒ​ന്നാ​യ സേ​തു​സാ​ഗ​ര്‍ ഒ​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ത​ക​രാ​ര്‍ കാ​ണി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച സേ​തു​സാ​ഗ​ര്‍ ഒ​ന്ന് ത​ക​രാ​റി​ലാ​യി​രു​ന്നു പി​ന്നീ​ട് അ​ടു​ത്ത ദി​വ​സം ത​ന്നെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് റോ-​റോ സ​ര്‍​വീ​സി​ന് ഇ​റ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ സേ​തു​സാ​ഗ​ര്‍ ഒ​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​ത്. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ അ​ക്ക​രെ​യെ​ത്തു​ന്ന​ത്.
യാ​ത്രാദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച മൂ​ന്നാ​മ​ത് റോ-​റോ എ​പ്പോ​ൾ സ​ര്‍​വീ​സി​നി​റ​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. കി​ന്‍​കോ​യു​മാ​യി ക​രാ​റി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്ന് വ​രി​ക​യാ​ണെ​ന്നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ട് വെ​സ​ലു​ക​ളി​ല്‍ ഒ​ന്ന് ത​ക​രാ​റി​ലാ​കു​മ്പോ​ള്‍ മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​യി​ലാ​ണ് മൂ​ന്നാ​മ​ത്തെ ഒ​രു വെ​സ​ല്‍ കൂ​ടി നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. റോ-​റോ ന​ട​ത്തി​പ്പി​ന് പ്ര​ത്യേ​ക എ​സ്പി​വി രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ന​ഗ​ര​സ​ഭ പ​റ​യു​ന്ന​ത്.

Tags : Ro-Ro Service nattuvishesham local news Fort Kochi-Vypin Ro-Ro Service Faces

Recent News

Corehub Up