Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ro-Ro

Ernakulam

റോ ​റോ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്കും സൗ​ജ​ന്യയാത്ര ഒ​രു​ങ്ങു​ന്നു

കൊ​ച്ചി: കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ള്‍​ക്ക് പി​ന്നാ​ലെ പു​രു​ഷ​ന്മാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും റോ ​റോ​യി​ല്‍ സൗ​ജ​ന്യ​യാ​ത്ര ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു. പ്രാ​യ ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും റോ ​റോ​യി​ല്‍ സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​രു​ഷ​ന്മാ​ര്‍​ക്കും സൗ​ജ​ന്യ​യാ​ത്ര ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു. ക്ര​മീ​ക​ര​ണം എ​ങ്ങ​നെ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ലോ​ച​ന​ക​ള്‍ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. ഒ​ന്നു ര​ണ്ടു പ​ദ്ധ​തി​ക​ള്‍ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ന​ല്‍​കി വ​രു​ന്ന​തു​പോ​ലെ എ​ല്ലാ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും റോ ​റോ​യി​ല്‍ സൗ​ജ​ന്യ യാ​ത്ര ന​ല്‍​കു​ക​യാ​ണ് ആ​ദ്യ ആ​ലോ​ച​ന. സൗ​ജ​ന്യ​യാ​ത്ര ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്ന​തി​നാ​ല്‍ ബ​ദ​ല്‍​മാ​ര്‍​ഗ​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്.

റോ ​റോ​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്രം പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഫോ​ര്‍​ട്ട് ക്വീ​ന്‍ ബോ​ട്ട് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​താ​ണ് ബ​ദ​ല്‍ പ്ലാ​നി​ല്‍ ആ​ദ്യ​ത്തേ​ത്. വൈ​പ്പി​ന്‍ - ഫോ​ര്‍​ട്ട്‌​കൊ​ച്ചി റൂ​ട്ടി​ല്‍ റോ ​റോ ആ​രം​ഭി​ച്ച​ശേ​ഷം ഫോ​ര്‍​ട്ട് ക്വീ​ന്‍ ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. വൈ​പ്പി​ന്‍ റോ ​റോ ജെ​ട്ടി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ബോ​ട്ട് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നാ​യാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ബോ​ട്ടി​ല്‍ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​നാ​കും.

മൂ​ന്നാ​മ​ത്തെ റോ ​റോ കൂ​ടി സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മ്പോ​ള്‍ സ​ര്‍​വീ​സ് സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ട്. ആ​റു മ​ണി​ക്കൂ​ര്‍ വീ​ത​മു​ള്ള മൂ​ന്ന് ഷി​ഫ്റ്റു​ക​ളാ​യാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക. രാ​വി​ലെ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച് 18 മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ല്‍ റോ ​റോ ഓ​ടി​ക്കും. വി​ശ്ര​മ​വേ​ള ആ​റു മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കും. റോ ​റോ ന​ട​ത്തി​പ്പ് ക​രാ​ര്‍ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ ശേ​ഷ​മേ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​കു​യു​ള്ളൂ എ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​തെ മൂ​ന്നാം റോ ​റോ

ഉ​ദ്ഘാ​ട​നം ചെ​യ്ത് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും മൂ​ന്നാം റോ ​റോ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. ന​ട​ത്തി​പ്പു​ക​രാ​ര്‍ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം നീ​ളു​ന്ന​താ​ണ് കാ​ര​ണം. റോ ​റോ ന​ട​ത്തി​പ്പ് ഏ​ജ​ന്‍​സി​യാ​യ കെ​എ​സ്‌​ഐ​എ​ന്‍​സി​ക്ക് മൂ​ന്നാം റോ ​റോ​യു​ടെ സ​ര്‍​വീ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ഉ​പ​ക​രാ​ര്‍ ത​യാ​റാ​ക്ക​ണം. എ​ന്നാ​ല്‍ കെ​എ​സ്‌​ഐ​എ​ന്‍​സി​ക്ക് റോ ​റോ ന​ട​ത്തി​പ്പ് ന​ല്‍​കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന് താ​ല്‍​പ​ര്യ​മി​ല്ല. പ​ക​രം കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​നെ ഏ​ല്‍​പ്പി​ക്കു​ക​യോ റോ ​റോ ന​ട​ത്തി​പ്പി​ന് എ​സ്പി​വി രൂ​പീ​ക​രി​ക്കു​ക​യോ ആ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ലോ​ച​ന​യി​ലു​ള്ള​ത്.

ക​രാ​ര്‍ ഏ​റ്റെ​ടു​ക്കാ​നാ​യി സ​മീ​പി​ച്ച​പ്പോ​ള്‍ തീ​രു​മാ​നം അ​റി​യി​ക്കാ​ന്‍ 15 ദി​വ​സ​ത്തെ സ​മ​യം കെ​എം​ആ​ര്‍​എ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ര്‍ വി​സ​മ്മ​തി​ച്ചാ​ല്‍ എ​സ്പി​വി​യി​ലേ​ക്ക് ആ​ലോ​ച​ന​ക​ള്‍ നീ​ളും. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് ക​രാ​ർ ന​ല്‍​കാ​നു​ള്ള ആ​ലോ​ച​ന​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴ​തി​ല്ലെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ ​’സൗ​ജ​ന്യ​’ത്തി​ലൂ​ടെ പ്രതിദി​ന​ന​ഷ്ടം 3000 രൂ​പ

വൈ​പ്പി​ന്‍-​ഫോ​ര്‍​ട്ട്‌​കൊ​ച്ചി റോ ​റോ​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​രു ദി​വ​സ​ത്തെ കോ​ര്‍​പ​റേ​ഷ​ന്‍റെ വ​രു​മാ​ന ന​ഷ്ടം 3000 രൂ​പ. ദി​വ​സേ​ന ആ​യി​ര​ത്തോ​ളം സ്ത്രീ​ക​ള്‍ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. മൂ​ന്നാം റോ ​റോ ഉ​ദ്ഘാ​ട​നം ചെ​യ്ത, ക​ഴി​ഞ്ഞ 12 മു​ത​ലാ​ണ് സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര​യും ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ ഏ​ക​ദേ​ശം 40,000 രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പു​രു​ഷ​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും സൗ​ജ​ന്യ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തോ​ടെ ന​ഷ്ടം ഇ​ര​ട്ടി​യി​ലേ​റെ​യാ​കും.

Latest News

Corehub Up