ദേവജിത്ത് സുനിൽ
മരട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഇടുക്കി ഉടുമ്പന്നൂർ കണിയാംപറമ്പിൽ ദേവജിത്ത് സുനിൽ(26) നെയാണ് കുണ്ടന്നൂരിൽ ഫോറം മാളിന് സമീപത്തെ ലോഡ്ജിൽനിന്ന് ഇന്നലെ രാവിലെ വിപണിയിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന കൊമേഴ്സ്യൽ എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും 17ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി ലോഡ്ജിൽ വാങ്ങിക്കൊണ്ടുവന്ന് വിൽപന ചെയ്യാനൊരുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്.
Tags : arrested nattuvishesham local news Youth arrested with MDMA