x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ന്ദ​ര്യം ന​ശി​പ്പി​ച്ച് ദേ​ശാ​ട​ന പ​ക്ഷി​ക​ൾ

വെബ് ഡെസ്ക്
Published: September 12, 2026 04:25 AM IST | Updated: September 12, 2026 04:25 AM IST

ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ വാ​സ​സ്ഥ​ല​മാ​യ സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ര്‍​ന്ന റ​വ​ന്യൂ ഭൂ​മി​യും അ​തി​ലെ മ​ര​ങ്ങ​ളും.

ച​ങ്ങ​രം​കു​ളം: അ​ഞ്ച് കോ​ടി രൂ​പ മു​ട​ക്കി സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി​യ ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ല്‍ ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ ശ​ല്യം മൂ​ലം മൂ​ക്ക് പൊ​ത്തി ന​ട​ക്കേ​ണ്ട ദു​ര​വ​സ്ഥ​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍. സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന റ​വ​ന്യൂ ഭൂ​മി​യി​ലെ പ​ഴ​യ വി​ല്ലേ​ജ് കെ​ട്ടി​ട​വും, ഇ​വി​ടു​ത്തെ മ​ര​ങ്ങ​ളി​ല്‍ കൂ​ടു​കൂ​ട്ടു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ളു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​കു​ന്ന​ത്.

പ​ക്ഷി​ക​ളു​ടെ കാ​ഷ്ഠം ശ​രീ​ര​ത്തി​ല്‍ വീ​ഴു​ന്ന​ത് അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധ​ത്തി​നും ശ​രീ​ര​ത്തി​ല്‍ നീ​റ്റ​ലി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ജോ​ലി​ക്ക് പോ​കു​ന്ന​വ​രും വി​ദ്യാ​ര്‍​ഥി​ക​ളും അ​ട​ക്ക​മു​ള്ള നി​ര​വ​ധി​യാ​ളു​ക​ളു​ടെ യാ​ത്ര​യാ​ണ് ദി​നം​പ്ര​തി ഇ​തു​മൂ​ലം മു​ട​ങ്ങു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റി​യെ​ങ്കി​ലും പ​ക്ഷി​സ്‌​നേ​ഹി​ക​ളു​ടെ​യും പ​രി​സ്ഥി​തി​വാ​ദി​ക​ളു​ടെ​യും എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് വ​നം വ​കു​പ്പ് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ലാ​യ ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലാ​ണ്.
റ​വ​ന്യൂ ഭൂ​മി ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​കി, പ​ക​രം ച​ങ്ങ​രം​കു​ളം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ച്ചു ന​ല്‍​കി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് വി​ല്ലേ​ജ് ഓ​ഫി​സ് മാ​റ്റാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ വ​ടം​വ​ലി​ക​ള്‍ കാ​ര​ണം പ്ര​വ​ര്‍​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​ല്ല. തു​ട​ര്‍​ന്ന് ഈ ​റ​വ​ന്യൂ ഭൂ​മി​യി​ല്‍ ത​ന്നെ 40 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും ക​രാ​റു​കാ​ര​ന്‍റെ വേ​ര്‍​പാ​ടോ​ടെ പ​ണി​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ല​ച്ചു.

കോ​ടി​ക​ള്‍ മു​ട​ക്കി ജം​ഗ്ഷ​ന്‍ ന​വീ​ക​രി​ച്ചി​ട്ടും പ്ര​ധാ​ന ഭാ​ഗ​ത്ത് കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന പ​ഴ​യ വി​ല്ലേ​ജ് കെ​ട്ടി​ട​വും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ത്ത​തി​ല്‍ നാ​ട്ടു​കാ​രി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

“നി​യ​മ ത​ട​സ​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത​ത്”
മ​ര​ച്ചി​ല്ല​ക​ള്‍ മു​റി​ച്ച് മാ​റ്റാ​നു​ള്ള അ​നു​മ​തി തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ദേ​ശാ​ട​ന​പ​ക്ഷി​ക​ള്‍ വീ​ണ്ടും കൂ​ടു കൂ​ട്ടി​യ​താ​ണ് മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടു​ന്ന​തി​ന ത​ട​സ​മാ​യ​ത്. വി​ല്ലേ​ജ് ഓ​ഫി​സി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തോ​ടെ മ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​രും. ഇ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ പ​ക്ഷി ശ​ല്യ​ത്തി​ന് സ്ഥി​രം പ​രി​ഹാ​ര​മാ​കും. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​സി​യ ഇ​ബ്രാ​ഹിം
(ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

“പ​ക്ഷി ശ​ല്യം കാ​ര​ണം വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​ണ്”
വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും അ​ട​ക്കം ഇ​തി​ന്‍റെ ദു​രി​തം പേ​റു​ന്ന​വ​രാ​ണ്. അ​ഞ്ച് കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. രോ​ഗ​ങ്ങ​ള്‍ പ​ക​രു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ക്ഷി​ക​ള്‍​ക്ക് ദോ​ഷം വ​രാ​തെ മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട​ണം. ഭൂ​മി കൈ​മാ​റ്റം ന​ട​ത്തി വി​ല്ലേ​ജ് കെ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചാ​ല്‍ ഈ ​സ്ഥ​ലം പൂ​ര്‍​ണ​മാ​യും മ​നോ​ഹ​ര​മാ​കു​ക​യും ച​ങ്ങ​രം​കു​ളം ഹൈ​വെ ജം​ഗ്ഷ​നി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ക​യും ചെ​യ്യും. ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലെ വ​ടം വ​ലി​ക​ളാ​ണ വി​ല്ലേ​ജ് ഓ​ഫി​സി​ന്‍റെ നി​ല​വി​ലെ ദു​ര​വ​സ്ഥ​ക്ക് കാ​ര​ണം. പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍,വ​കു​പ്പ് മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​രെ നേ​രി​ട്ട് കാ​ണും.

അ​ഷ്ഹ​ര്‍ പെ​രു​മു​ക്ക്
(ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം)

Tags : District News Nattuvishesham Migratory birds beauty

Recent News

Corehub Up