x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പി​ക വി.​എ​സ്. ര​ശ്മി​യെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 04:30 AM IST | Updated: September 12, 2026 04:30 AM IST

കാ​ട്ടി​ക്കു​ളം ജി​എ​ച്ച്എ​സ്എ​സി​ല്‍ മു​ന്‍ അ​ധ്യാ​പി​ക വി.​എ​സ്. ര​ശ്മി​ക്ക് ആ​ദ​ര​ണ​ച്ച​ടങ്ങി​ല്‍ മെ​മ​ന്‍റോ ന​ല്‍​കു​ന്നു. ‍

കാ​ട്ടി​ക്കു​ളം: ഡോ.​എ​പി​ജെ അ​ബ്ദു​ള്‍ ക​ലാം സ്റ്റ​ഡി സെ​ന്‍റ​ര്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​യ മു​ന്‍ അ​ധ്യാ​പി​ക വി.​എ​സ്. ര​ശ്മി​യെ ജി​എ​ച്ച്എ​സ്എ​സി​ല്‍ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. നി​ല​വി​ല്‍ മൂ​ല​ങ്കാ​വ് ജി​എ​ച്ച്എ​സ്എ​സി​ല്‍ പ​ഠി​പ്പി​ക്കു​ന്ന ര​ശ്മി​ക്ക് കാ​ട്ടി​ക്കു​ള​ത്ത് സേ​വ​നം ചെ​യ്യു​ന്ന കാ​ല​ത്ത് ന​ട​ത്തി​യ വി​വി​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ളാ​ണ് മി​ക​ച്ച് അ​ധ്യാ​പി​ക​യ്ക്കു​ള്ള സെ​ന്‍റ​ര്‍ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ പി.​സി. മ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​റും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​സി​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. ഷി​ബു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍, പി.​ആ​ര്‍. ഷി​ബു, ധ​ന്യ വി​ജേ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക പി. ​സ​ബ്രി​യ ബീ​ഗം, പി. ​വി​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Teacher Honoured

Recent News

Corehub Up