x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ മി​നി ഹാ​ക്ക​ത്തോ​ൺ

വെബ് ഡെസ്ക്
Published: November 5, 2026 05:16 PM IST | Updated: November 5, 2026 05:16 PM IST

പ്രതീകാത്മക ചിത്രം

മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ഐ​ഡി​യ​ത്തോ​ൺ 2K26 എ​ന്ന പേ​രി​ൽ മി​നി ഹാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ള​ജി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​വും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഇ​ന്നൊ​വേ​ഷ​ൻ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

11ന് ​രാ​വി​ലെ 10ന് ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ലി​സി​യ​മ്മ സാ​മു​വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​മ​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ൻ​ക്യു​ബേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ക​ണ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​ഷെ​റി​ൻ സാം ​ജോ​സ് സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ക്കും. 

സ്പാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​ഇ​ഒ ബെ​ന്നി തോ​മ​സ് സം​രം​ഭ​ക​ത്വ​ത്തി​ന്  സ​ന്ദേ​ശം ന​ൽ​കും. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 10,001 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 5,001 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 2,501 രൂ​പ​യും ക്യാ​ഷ് പ്രൈ​സാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മം​ഗ​ങ്ങ​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 9072800063,8943050866 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടു സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ജി​ന്‍റു​മോ​ൾ ജോ​ൺ, കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, മോ​നി​ഷ എം. ​മോ​ഹ​ന​ൻ, പ്രെ​യി​സി ആ​ന്‍റ​ണി, റി​ന്‍റാ​മോ​ൾ മാ​ത്യു, നാ​ൻ​സി ഡി ​ക്രൂ​സ്, ആ​ന്‍റോ ജോ​സ​ഫ്, അ​ർ​ഷ​ന രാ​ജീ​വ്, ശ്രീ​ല​ക്ഷ്മി ബാ​ബു, വി​ദ്യാ​ർ​ഥി കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​നു​മോ​ൾ അ​ജി, വി.​എ​സ്. കാ​ർ​ത്തി​ക്  എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

 

Tags :

Recent News

Corehub Up