x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ശ​ക്തം; സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗും

വെബ് ഡെസ്ക്
Published: September 12, 2026 04:29 AM IST | Updated: September 12, 2026 04:29 AM IST

പ്രതീകാത്മക ചിത്രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ നി​യ​മാ​നു​സൃ​ത പൊ​തു​ഗ​താ​ഗ​ത​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗും ആ​രം​ഭി​ച്ചു. ഇ​ത് ആ​ശ്വാ​സ​മാ​യ​താ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. സ​മാ​ന​ന്ത​ര സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തോ​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗും തു​ട​ങ്ങി​യ​ത്.

മ​ല​വ​യ​ൽ, അ​ന്പു​കു​ത്തി, അ​ന്പ​ല​വ​യ​ൽ റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ളെ​യാ​ണ് സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്ന​തെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത സ​ർ​വീ​സു​ക​ൾ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ർ വീ​ണ്ടും എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക താ​ത്പ​ര്യ​ത്തി​ന​പ്പു​റം യാ​ത്ര​ക്കാ​രു​ടെ ദൈ​നം​ദി​ന യാ​ത്രാ​സൗ​ക​ര്യ​വും വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, മു​തി​ർ​ന്ന​വ​ർ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ യാ​ത്ര​യ്ക്ക് സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.

നി​യ​മാ​നു​സൃ​ത സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​കു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി​യി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും ഇ​തി​ന്‍റെ തി​ക്ത​ഫ​ലം യാ​ത്ര​ക്കാ​രാ​ണ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രി​ക​യെ​ന്നും ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പൊ​തു​ഗ​താ​ഗ​തം​സം​ര​ക്ഷി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ തു​ട​ര​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : District News Nattuvishesham Crackdown parallel services Inspections

Recent News

Corehub Up