x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ബാ​ങ്ക് പ​ണി​മു​ട​ക്ക് പൂ​ർ​ണം

വെബ് ഡെസ്ക്
Published: September 12, 2026 04:31 AM IST | Updated: September 12, 2026 04:31 AM IST

യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​രുടെയും ഓ​ഫി​സ​ർ​മാ​രുടെയും നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ​രി​സ​ര​ത്ത്

ക​ണ്ണൂ​ർ: ബാ​ങ്കു​ക​ളി​ൽ പ​ഞ്ച​ദി​ന പ്ര​വൃ​ത്തി വാ​രം ന​ട​പ്പി​ലാ​ക്കു​ക, സ​ർ​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​വും വി​വേ​ച​ന​പ​ര​വു​മാ​യ ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ​രി​സ​ര​ത്ത് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഫ്ബി​യു ജി​ല്ലാ ക​ൺ​വീ​ന​ർ സി.​വി.​പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക​ൻ, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി.​ബാ​ബു, ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​ൻ.​വി​നോ​ദ് കു​മാ​ർ, ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. വി.​അ​ജി​ത്ത്, നാ​ഷ​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബാ​ങ്ക് എം​പ്ലോ​യീ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ഡൊ​മി​നി​ക്ക്, ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം.​ശ്രീ​രാ​ഗ്, ബെ​ഫി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ ര​വി, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് കോ​ൺ​ഫ​ഡ​റേ​ഷ​ൻ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റെ സി. ​അ​ഖി​ൽ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് പ​ണി​മു​ട​ക്കി​ന് കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ഐ​ക്യ​വേ​ദി​യും ഓ​ൾ ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ട്രേ​ഡ് യൂ​ണി​യ​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up