അഭിനവ്
നാദാപുരം: വിദേശമദ്യവുമായി യുവാവ് പിടിയിൽ. നാദാപുരം വരിക്കോളി സോപാനം വീട്ടിൽ അഭിനവിനെയാണ് (22) നാദാപുരം എക്സൈസ് പിടികൂടിയത്. അളവിൽ കൂടുതൽ വിദേശമദ്യവുമായി വടകരയിൽ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും മദ്യ വിൽപനയ്ക്ക് ഇറങ്ങുകയായിരുന്നു ഇയാൾ. പ്രതിയിൽ നിന്ന് വിൽപനക്ക് സൂക്ഷിച്ച നാലര ലിറ്റർ മദ്യവും മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും അധികൃതർ കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. ജയനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വെള്ളിയാഴ്ച്ച രാവിലെ നാലര ലിറ്റർ മദ്യവുമായി അഭിനവിനെ വടകര എക്സൈസ് സംഘം പിടികൂടി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മദ്യം ശേഖരിച്ച് പ്രതി വിൽപനക്ക് ഇറങ്ങിയത്. പ്രതിയെ നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Tags : District News Nattuvishesham Young man foreign liquor