x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​ഫ് സോ​ൺ പ​ദ്ധ​തി ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: November 17, 2026 11:30 PM IST | Updated: November 17, 2026 11:30 PM IST

എ​രു​മേ​ലി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ റോ​ഡ് സേ​ഫ് സോ​ൺ ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ സേ​ഫ് സോ​ൺ പ​ദ്ധ​തി ‌എ​രു​മേ​ലി​യി​ൽ ആ​രം​ഭി​ച്ചു. ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം എ​രു​മേ​ലി ശ​ബ​രി ഹോ​മി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് സേ​ഫ് സോ​ൺ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

എ​രു​മേ​ലി-​ക​ണ​മ​ല, എ​രു​മേ​ലി-​പൊ​ൻ​കു​ന്നം, എ​രു​മേ​ലി-​മു​ണ്ട​ക്ക​യം, ക​ണ​മ​ല-​അ​ഴു​ത തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലാ​ണ് 24 മ​ണി​ക്കൂ​റും സേ​വ​ന​മു​ള്ള​ത്. ഏഴ് സ്ക്വാ​ഡു​ക​ൾ തീ​ർ​ഥാ​ട​ന​കാ​ലം തീ​രു​ന്ന​തു​വ​രെ നി​ര​ത്തി​ലു​ണ്ടാ​വും. കൂ​ടാ​തെ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ദ്രു​ത​ക​ർ​മ സം​ഘ​വും സ​ജ്ജ​മാ​ണ്. സേ​ഫ് സോ​ൺ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന പാ​ത​ക​ളി​ലെ 24 ആ​ശു​പ​ത്രി​ക​ളെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ 44 ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നേ​രി​ട്ട് വി​ളി​ക്കാ​വു​ന്ന 27 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​വും സ​ജ്ജ​മാ​ണ്.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കോ​ട്ട​യം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ഷീ​ബ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ആ​ർ​ടി​ഒ ഡി. ​ജ​യ​രാ​ജ്, കൊ​ല്ലം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ശ​ങ്ക​ര​പ്പി​ള്ള, കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ശ്രീ​ജി​ത്ത്, ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഷാ​ന​വാ​സ് ക​രിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സേ​ഫ് സോ​ൺ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ: ഇ​ല​വു​ങ്ക​ൽ: 9400044991, 9562318181, എ​രു​മേ​ലി: 9496367974, 8547639173, കു​ട്ടി​ക്കാ​നം: 9446037100, 8547639176.

തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം

എ​രു​മേ​ലി: തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് ചീ​ഫ് സാ​ബു മാ​ത്യു അ​റി​യി​ച്ചു. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് എ​രു​മേ​ലി​യി​ലും മ​റ്റ് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രെ താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന ഹോ​ൾ​ഡിം​ഗ് സം​വി​ധാ​ന​മാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​യ്ക്ക​ലി​ൽ തീ​ർ​ഥാ​ട​ക​ർ തി​ങ്ങി​നി​റ​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ എ​രു​മേ​ലി​യി​ലും അ​ഴു​ത​ക്ക​ട​വ്, കാ​ള​കെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ഭ​ക്ത​രെ ക്ര​മീ​ക​രി​ക്കും. തി​ര​ക്കേ​റി​യ നാ​ല്-​അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ൽ താ​ത്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക. ഇ​തി​നാ​യി വി​വി​ധ ജി​ല്ല​ക​ളി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​കോ​പി​പ്പി​ച്ച് പ്ര​ത്യേ​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കും. ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലും അ​ട്ടി​വ​ള​വി​ലും അ​പ​ക​ട​ര​ഹി​ത യാ​ത്ര​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചെ​ന്ന് അ​റി​യി​ച്ചു.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് രേ​ഖ നി​ർ​ബ​ന്ധം

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​മ്പ​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ടി​ക്ക​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് രേ​ഖ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. രേ​ഖ​യി​ല്ലാ​ത്ത​വ​ർ​ക്ക് നി​ല​യ്ക്ക​ൽ വ​രെ മാ​ത്ര​മാ​യി​രി​ക്കും ടി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് നി​ല​യ്ക്ക​ലി​ലെ കൗ​ണ്ട​റി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​മ്പ​യി​ൽ ഇ​ത്ത​വ​ണ സ്പോ​ട്ട് ബു​ക്കിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

മാ​ലി​ന്യം: ദേ​വ​സ്വ​ത്തി​ന് 5000 രൂ​പ പി​ഴ

എ​രു​മേ​ലി: ടൗ​ണി​ൽ വ​ലി​യ​മ്പ​ല​ത്തി​ന് സ​മീ​പം പാ​ർ​ക്കിം​ഗ് മൈ​താ​ന​ത്ത് നീ​ക്കം ചെ​യ്യാ​തെ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​തി​ന് ദേ​വ​സ്വം ബോ​ർ​ഡി​ന് എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ 5000 രൂ​പ പി​ഴ ചു​മ​ത്തി. അ​തേ​സ​മ​യം മാ​ലി​ന്യം നീ​ക്കേ​ണ്ട ചു​മ​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റേ​താ​ണെ​ന്നി​രി​ക്കേ പ​ഞ്ചാ​യ​ത്തി​ന്‍റെ വീ​ഴ്ച​യ്ക്ക് ദേ​വ​സ്വം ബോ​ർ​ഡ് പി​ഴ അ​ട​യ്‌​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ദേ​വ​സ്വം ലേ​ലം ചെ​യ്ത ക​ട​ക​ളി​ലും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ലും മൂ​ന്നു ബി​ന്നു​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചി​ടു​മെ​ന്നും ഇ​ത് ദേ​വ​സ്വ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ നീ​ക്കി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​മെ​ന്നുമാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ 12നു ​ന​ട​ന്ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു​പ്ര​കാ​രം ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ൾ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ പ​ഞ്ചാ​യ​ത്ത്‌ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Tags : Sabarimala Nattuvishesham DistrictNews

Recent News

Corehub Up