മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം സി. അജയപ്രസാദ് എംഎല്‍എ നിര്‍വഹിക്കുന്നു.
അഞ്ചൽ : അഞ്ചൽ ഈസ്റ്റ് സ്കൂളിൽ നടക്കുന്ന പൂർവവിദ്യാർഥി മഹാസംഗമത്തിനു മുന്നോടിയായി പേര്, ലോഗോ എന്നിവയുടെ പ്രകാശനം നടന്നു. പുനലൂർ എംഎൽഎയും സ്കൂളിലെ പൂർവവിദ്യാർഥിയുമായ സി. അജയപ്രസാദ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്നായുള്ള പേരും ലോഗോയും പ്രകാശനം ചെയ്തു.
പൂര്‍വവിദ്യാര്‍ഥികൾക്കായി നടത്തിയ പേര് നിർദേശിക്കൽ മത്സരത്തിൽ 1977 ബാച്ചിലെ വിദ്യാർഥിയായിരുന്ന അശോകൻ നിർദേശിച്ച ‘ഋതുഭേദങ്ങൾക്കപ്പുറം' എന്ന പേരാണ് തെരഞ്ഞെടുത്തത്. അഞ്ചൽ ഉപജില്ലയിലെ വിദ്യാർഥികൾക്കായി നടത്തിയ ലോഗോ മത്സരത്തിൽ അഞ്ചൽ ഈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കാർത്തിക് തയാറാക്കിയ ലോഗോ തെരഞ്ഞെടുത്തു. വിജയികൾക്ക് പൂർവവിദ്യാർഥി മഹാസംഗമവേദിയിൽ ഉപഹാരവും ക്യാഷ് പ്രൈസും നൽകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ചടങ്ങിൽ മഹാസംഗമം ജനറൽ കൺവീനർമാരായ മുൻ പ്രിൻസിപ്പാൾ അനസ്ബാബു, പിടിഎ പ്രസിഡന്റ് വി.ജെ. സന്തോഷ്കുമാർ, സബ്കമ്മിറ്റി കൺവീനർമാരായ വികാസ് വേണു, ഇർഷാദ് അഞ്ചൽ, രാജേഷ് ബാബു, ഫൈസൽ അൽഅമാൻ, അനീഷ് കെ അയിലറ, ജോബി എംപിടിഎ പ്രസിഡന്റ് നിഷ അജീഷ്, എസ്എംസി വൈസ് ചെയർമാൻ സജികുമാർ, പ്രിൻസിപ്പാൽമാരായ ഷീലാമണി, ബെറ്റ്സി, ഹെഡ്മിസ്ട്രസ് ഷീജ തുടങ്ങിയവരും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പുർവവിദ്യാർഥി പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു