x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​ക്കൊ​രു​ങ്ങി ജി​ല്ല

വെബ് ഡെസ്ക്
Published: November 17, 2026 11:22 PM IST | Updated: November 17, 2026 11:22 PM IST

Trophy Boat Race

കൊ​ല്ലം: പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി 12-ാം എ​ഡി​ഷ​നും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലി​നും ഒ​രു​ങ്ങി കൊ​ല്ലം. 21ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ല്ലം അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ളെ വൈ​കു ന്നേരം അ​ഞ്ചു​വ​രെ നീ​ട്ടി. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ബോ​ണ​സ് തു​ക ഉ​യ​ര്‍​ത്താ​നും ക​ളക്‌ട​ര്‍ ആ​നി ജൂ​ല തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലും വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും ക​ള​ക്‌ടറേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വെ​പ്പ്, ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ള്‍​ക്ക് 75,000 രൂ​പ​യാ​യി​രു​ന്ന ബോ​ണ​സ് ഇ​ത്ത​വ​ണ ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചു. ഈ ​ഇ​ന​ങ്ങ​ളി​ല്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ത്തു​ക​യാ​യി 25,000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ര്‍​ക്ക് 20,000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ല​ഭി​ക്കു​ക. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ള്‍​ക്ക് 50,000 രൂ​പ​യാ​യി​രു​ന്ന ബോ​ണ​സ് 75,000 ആ​ക്കി വ​ര്‍​ധി​പ്പി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ത്തു​ക​യാ​യി 20,000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ര്‍​ക്ക് 15,000 രൂ​പ​യും ട്രോ​ഫി​യും ല​ഭി​ക്കും. വ​നി​ത​ക​ളു​ടെ തെ​ക്ക​നോ​ടി വ​ള്ള​ങ്ങ​ള്‍​ക്ക് 60,000 രൂ​പ​യാ​യി​രു​ന്ന ബോ​ണ​സ് 75,000 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചു. ഈ ​ഇ​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്ക് 25,000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 20,000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം. അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ല്‍ ആ​വേ​ശ​ത്തു​ഴ​യെ​റി​യു​ന്ന ഒ​ന്പ​തു ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളി​ല്‍ വി​ജ​യി​യാ​കു​ന്ന ചു​ണ്ട​ന് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി സ​മ്മാ​നി​ക്കും. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും ഇ​ന​ങ്ങ​ളി​ല്‍ ര​ണ്ട് വ​ള്ള​ങ്ങ​ള്‍ മാ​ത്രം ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ലും മ​ത്സ​രം ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

ഓ​ള​പ്പ​ര​പ്പി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ന് മു​ത​ല്‍ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ​യും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലി​ന്‍റെയും പ്ര​ചാ​ര​ണാ​ര്‍​ഥ​മു​ള്ള ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് വൈ​കുന്നേരം നാ​ലിന് ആ​ശ്രാ​മം മൈ​താ​ന​ത്ത് മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ന് ലീ​ഗ് മ​ത്സ​ര​ങ്ങ​ളും നാ​ളെ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്. ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ ടീ​മും ക​ളക്‌ടര്‍, മേ​യ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ന്നി​വ​രു​ടെ ടീ​മു​ക​ളും ഏ​റ്റു​മു​ട്ടും.
ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ നാ​ല് മ​ണി​ക്ക് പിഡ​ബ്ല്യൂഡി ​റ​സ്റ്റ് ഹൗ​സ് പ​രി​സ​രം മു​ത​ല്‍ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി പ​വ​ലി​യ​ന്‍ വ​രെ വ​ര്‍​ണാ​ഭ​മാ​യ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. മ​ന്ത്രി​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, മേ​യ​ര്‍,ക​ളക്‌ടർ‍, ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, എ​ന്‍ എ​സ് എ​സ്, എ​സ്പി​സി, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രും ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​ചേ​രും. നാളെ രാ​വി​ലെ 6.30ന് ​മേ​യ​ര്‍, കളക്‌ട​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡിടിപിസി, കോ​ര്‍​പ​റേ​ഷ​ന്‍, ഹ​രി​ത​ക​ര്‍​മ​സേ​ന, ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന കാ​യ​ല്‍ പ്ര​ദേ​ശം ശു​ചീ​ക​രി​ക്കും.
മി​ക​ച്ച മീ​ഡി​യ ക​വ​റേ​ജി​ന് പു​ര​സ്‌​കാ​രം
പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി 12-ാം എ​ഡി​ഷ​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച മാ​ധ്യ​മ ക​വ​റേ​ജി​ന് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കും. അ​ച്ച​ടി മാ​ധ്യ​ങ്ങ​ളി​ലെ​യും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ​യും മി​ക​ച്ച റി​പ്പോ​ര്‍​ട്ടി​ംഗിനും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​ച്ച ക്യാ​മ​റാ​മാ​നു​മാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്. വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ര​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ളും ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്ത റി​പ്പോ​ര്‍​ട്ടു​ക​ളും മി​ക​ച്ച ദൃ​ശ്യ​ങ്ങ​ളു​മാ​ണ് അ​വാ​ര്‍​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ക.
അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ര്‍​ത്ത​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ​യും അ​സ​ലാ​ണ് അ​വാ​ര്‍​ഡി​നാ​യി ന​ല്‍​കേ​ണ്ട​ത്. ദൃ​ശ്യ​മാ​ധ്യ​മ സ്‌റ്റോറി​ക​ള്‍ പ​ര​മാ​വ​ധി ര​ണ്ട് മി​നി​റ്റി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. വീ​ഡി​യോ പെ​ന്‍​ഡ്രൈ​വി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
സ്ഥാ​പ​ന മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും പാ​സ് പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും ഫോ​ണ്‍​ന​മ്പ​രും സ​ഹി​തമാണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. എ​ന്‍​ട്രി​ക​ള്‍ 28ന് വൈ​കുന്നേരം അ​ഞ്ചു​വ​രെ ജില്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ഓ​ഫിസി​ല്‍ സ്വീ​ക​രി​ക്കും. ല​ഭി​ച്ച എ​ന്‍​ട്രി​ക​ളി​ല്‍​നി​ന്ന് മി​ക​ച്ച​താ​യി ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​യ്ക്കാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ക. ചു​രു​ങ്ങി​യ​ത് നാ​ല് എ​ന്‍​ട്രി​ക​ളെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലേ അ​വാ​ര്‍​ഡ് ന​ല്‍​കു​ക​യു​ള്ളൂ.

വ്ലോഗ​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ചു

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി 12-ാം എ​ഡി​ഷ​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മി​ക​ച്ച ക​വ​റേ​ജ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ്‌​ളോ​ഗ​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ചു.
ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഡി​ടി​പി​സി ഓ​ഫിസി​ലാ​ണ് യോ​ഗം. താ​ത്പ​ര്യ​മു​ള്ള വ്ലോഗ​ര്‍​മാ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​കു​ന്ന മി​ക​ച്ച വ്‌​ളോ​ഗു​ക​ള്‍ ത​യാ​റാ​ക്കു​ന്ന വ്ലോഗ​ര്‍​ക്ക് പു​ര​സ്‌​കാ​ര​വും ന​ല്‍​കും.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഇ​ന്നു മു​ത​ൽ

കൊ​ല്ലം: സി​ബി​എ​ൽ, പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് മുതൽ 20 വരെ വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫിസി​ൽ കൂ​ടി​യ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ഇ​ന്ന് വൈകുന്നേരം 6.30ന് ​കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​മീ​പ​മു​ള്ള ഡി​ടി​പി​സി വേ​ദി​യി​ൽ ക​ലാ​മ​ണ്ഡ​ലം ര​തീ​ഷ് ഭാ​സും സം​ഘ​വും മി​ഴാ​വ് താ​യ​മ്പ​കം അ​വ​ത​രി​പ്പി​ക്കും.
നാളെ ​വൈ​കുന്നേരം 6.30ന് ​ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ജോ​ബ് കു​ര്യ​ൻ ലൈ​വ് സം​ഗീ​ത നി​ശ അ​വ​ത​രി​പ്പി​ക്കും.
20ന് ​വൈ​കുന്നേരം 6.30ന് ​കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​മീ​പ​മു​ള്ള ഡി​ടി​പി​സി വേ​ദി​യി​ൽ പാ​ട്ടു​പു​ര മ​ത്താ​യി സു​നി​ലും സം​ഘ​വും നാ​ട​ൻപാ​ട്ട് അ​വ​ത​രി​പ്പി​ക്കും. രാ​ത്രി 7.30ന് ​കീ​ഴി​ല്ലം ഉ​ണ്ണി​ക്കൃ​ഷ്ണ​നും സം​ഘ​വും മു​ടി​യേ​റ്റ് അ​വ​ത​രി​പ്പി​ക്കും.

 

Tags : Boat Race Nattuvishesham Districtnews

Recent News

Corehub Up