x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോധികന്‍റെ മാ​ല ക​വ​ർ​ന്ന കേ​സ്: പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 17, 2026 11:26 PM IST | Updated: November 17, 2026 11:26 PM IST

കു​ണ്ട​റ: വി​വാ​ഹ ബ്രോ​ക്ക​ർ എ​ന്ന വ്യാ​ജേ​ന വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണമാ​ല ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ കു​ണ്ട​റ പൊലിസ് പി​ടി​കൂ​ടി. ത​ഴു​ത്ത​ല ക​ണ്ണ​ന​ല്ലൂ​ർ നോ​ർ​ത്ത് മൈ​ല​ക്കാ​ട് ജ​യേ​ഷ് ഭ​വ​ന​ത്തി​ൽ (മു​കു​ളു​വി​ള വീ​ട്) ജി​നേ​ഷ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്.
കൊ​ട്ടി​യം പൊലിസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പൊലിസ് സം​ഘം വ​ല​യി​ലാ​ക്കി​യ​ത്. ഇ​ര​വി​പു​രം, കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം വെ​സ്‌റ്റ്, കൊ​ട്ടി​യം, ക​ല്ല​മ്പ​ലം, പാ​രി​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ർ എ​ന്നീ പൊലിസ് സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ക്സോ, മോ​ഷ​ണം ഉ​ൾ​പ്പടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്.
കു​ണ്ട​റ പൊലിസ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സു​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പ്രി​യ, ദീ​പു പി​ള്ള, അ​രു​ൺ ച​ന്ദ്ര​ൻ, എ​എ​സ്ഐ അ​നി​ൽ, എ​എ​സ്ഐ ഷിന്‍റോ, സി​പി​ഒ​മാ​രാ​യ അ​ൻ​വ​ർ, ശ്രീ​ജി​ത്ത്, ശ​ര​ണ്യ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി​നി ഹ​സീ​നയെ ​മു​ൻ​പ് ഈ ​കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags : elderly man's Nattuvishesham Districtnews

Recent News

Corehub Up