x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നി​ക്കോ​ട് സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ലുപേ​ർ​ക്ക് പ​രി​ക്ക്


Published: November 17, 2026 11:25 PM IST | Updated: November 17, 2026 11:25 PM IST

കുന്നിക്കോട് നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ൾ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് നാ​ലുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ന്നി​ക്കോ​ട് ചേ​ത്ത​ടി ഐ​ടി ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കുന്നേരം 3.40നാ​ണ് സം​ഭ​വം. ചെ​ങ്ങ​മ​നാ​ട് ബി​ആ​ർ​എം സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ടു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വാ​ൻ പി.​സ​ന്തോ​ഷ്, അ​ധ​ർ​വ ആ​ദ​ർ​ശ്, സ്കൂ​ൾ ബ​സ് അ​റ്റ​ൻ​ഡ​ർ ബി​ജി ജോ​ർ​ജ്ജ് (40),ബ​സ് ഡ്രൈ​വ​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ആ​കെ 19 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്കൂ​ളി​ൽ നി​ന്നും മേ​ലി​ല​ഭാ​ഗ​ത്തേ​ക്ക്‌ പോ​വു​ക​യാ​യി​രു​ന്നു ബ​സ്. ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ട​യ​റി​ൽ ആ​ണി ക​യ​റി പ​ഞ്ച​റാ​യ​തോ​ടെ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സ് മ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും കൊ​ട്ടാ​ര​ക്ക​ര ഡിവൈ​എ​സ്പി ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലിസ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

Tags : including students, injured Nattuvishesham Districtnews

Recent News

Corehub Up