ചേർത്തല നൈപുണ്യ കോളജിൽ നടന്ന നെക്സ്പ്ലോറ-26 കലാമേള കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.അജയ് ജ്യുവൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഫാ.ഡ
ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ ടാലന്റ് ഫെസ്റ്റ് - നെക്സ്പ്ലോറ 26 നടന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ നാൽപതിലേറെ ഹയർ സെക്കന്‍ഡറി സ്കൂളുകളിൽ നിന്നായി 512 വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികളുടെ സർഗാത്മകതയും കഴിവും പ്രകടിപ്പിക്കുന്നതിനായി 20 ഓളം വ്യത്യസ്ത മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരു ലക്ഷം രൂപ സമ്മാനമായി നൽകി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂൾ ഓവറോൾ ട്രോഫി സ്വന്തമാക്കി. മുട്ടം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.അജയ് ജ്യുവൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷനായി. ജോ.ഡയറക്ടർ ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, കോളജ് ഡീൻ ഡോ.ജി. അജയ് കൃഷ്ണൻ, ജി. വിഷ്ണു, വിഷ്ണുഗോപാല്‍ എന്നിവർ പ്രസംഗിച്ചു.