Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter-school Talent Fest

Alappuzha

നൈ​പു​ണ്യ​യി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​ട​ന്നു

ചേ​ർ​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്റ​ർ സ്കൂ​ൾ ടാ​ല​ന്റ് ഫെ​സ്റ്റ് - നെ​ക്സ്പ്ലോ​റ 26 ന​ട​ന്നു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ നാ​ൽ​പ​തി​ലേ​റെ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 512 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ക​ഴി​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി 20 ഓ​ളം വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കി.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ പ​ട്ട​ണ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ട്രോ​ഫി സ്വ​ന്ത​മാ​ക്കി. മു​ട്ടം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​ഡ്വ.​അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി. ജോ.​ഡ​യ​റ​ക്ട​ർ ഫാ. ​അ​ൻ​സി​ൽ മൈ​പ്പാ​ൻ, ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, കോ​ള​ജ് ഡീ​ൻ ഡോ.​ജി. അ​ജ​യ് കൃ​ഷ്ണ​ൻ, ജി. ​വി​ഷ്ണു, വി​ഷ്ണു​ഗോ​പാ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up