ചിറക്കടവ് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ ഉദ്ഘാടനം ചെയ്യുന്നു.
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, ആന്റണി മാർട്ടിൻ, ഫാ. റോയ് മാത്യു വടക്കേൽ, മിനി സേതുനാഥ്, ഷാക്കി സജീവ്, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, ഗോപി പാറാംതോട്, ശ്രീലത സന്തോഷ്, സെക്രട്ടറി എസ്. ചിത്ര, കെ. അശ്വതി എന്നിവർ പ്രസംഗിച്ചു.
Tags : Arts Festival for Persons with Disabilities Nattuvishesham DistrictNews