Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Race

Europe

യു​ക്മ -ഇ​സ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യം പ്ര​ജീ​ഷ് സി ​തി​ല​കി​ന്

 

​ല​ണ്ട​ൻ: യു​ക്മ -ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ലോ​ഗോ മ​ത്സ​ര​ത്തി​ൽ ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി അം​ഗ​മാ​യ അം​ഗ​മാ​യ പ്ര​ജീ​ഷ് സി ​തി​ല​ക് വി​ജ​യി​യാ​യി. ​ഓഗ​സ്റ്റ് 15 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും പ്ര​ജീ​ഷ് രൂ​പ​ക​ല്പ​ന ചെ​യ്ത ലോ​ഗോ​യാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക.​

​ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ലോ​ഗോ മ​ത്സ​ര​ത്തി​ൽ പ്ര​ജീ​ഷ് സി ​തി​ല​കി​ൻ്റെ ലോ​ഗോ​യാ​ണ് യു​ക്മ ദേ​ശീ​യ സ​മി​തി തി​ര​ഞ്ഞെ​ടു​ത്ത​ത്. ലെ​സ്റ്റ​റി​ൽ ക്രോ​ണി​ക് ബ്രാ​ൻ​ഡിം​ഗ് ആ​ൻ്റ് ഡി​സൈ​ൻ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്ന പ്ര​ജീ​ഷ് ഒ​രു ന​ല്ല ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​ണ്. 15 വ​ർ​ഷ​ത്തോ​ളം ബ​ഹ്റനി​ലും വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഗ്രാ​ഫി​ക് ഡി​സൈ​ൻ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള പ്ര​ജീ​ഷ് ഭാ​ര്യ ന​യ​ന​യോ​ടും മോ​ൾ അ​ർ​പ്പി​ത​യോ​ടു​മൊ​പ്പം നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് യു​കെ​യി​ൽ എ​ത്തി​യ​ത്. ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ പ്ര​ജീ​ഷി​ന് വ​ള്ളം​ക​ളി വേ​ദി​യി​ൽ വെ​ച്ച് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.​

ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യും അ​നു​ബ​ന്ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗ്ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.​വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കാ​ർ​ണി​വ​ൽ പ​തി​വ് പോ​ലെ കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ഇ​ക്കു​റി​യും അ​ത്യാ​ക​ർ​ഷ​മാ​കും.

യു​ക്മ ഷീ ​ലീ​ഡ്സ് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ക്മ തെ​രേ​സാ​സ് ’ഓ​ണ​ച്ച​ന്തം സീ​സ​ൺ 2’ മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം, നൂ​റ് ക​ണ​ക്കി​ന് മ​ല​യാ​ളി വ​നി​ത​ക​ൾ അ​ണി നി​ര​ക്കു​ന്ന ’മെ​ഗാ തി​രു​വാ​തി​ര’, കേ​ര​ള​ത്തി​ൻ്റെ സാം​സ്കാ​രി​ക​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ, ഓ​ണ​ക്കാ​ല​ത്ത് പൂ​ര ന​ഗ​രി​യെ ഹ​രം പി​ടി​പ്പി​ക്കു​ന്ന പു​ലി​ക​ളി, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് വ​ള്ളം​ക​ളി വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.​

യു​ക്മ ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ ഇ​സ ല​ണ്ട​നോ​ടൊ​പ്പം ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ്, തെ​രേ​സാ​സ് ല​ണ്ട​ൻ, പോ​ൾ ജോ​ൺ & ക​മ്പ​നി സോ​ളി​സി​റ്റേ​ഴ്സ്, മ​ണ​വാ​ട്ടി, ഘ​ഠ​ഇ ഗ്ലോ​ബ​ൽ, ഏ​ലൂ​ർ ക​ൺ​സ​ൽ​ട്ട​ൻ​സി, കേ​ര​ള ഡി​ലൈ​റ്റ്സ് എ​ന്നി​വ​രും ഉ​ട​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ മ​ല​യാ​ള ചി​ത്രം ’ബ​ത്ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ ഉം ​ആ​യി​രി​ക്കും മ​റ്റ് പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​ർ.​

യു​ക്മ ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്: അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ 07702862186ജ​യ​കു​മാ​ർ നാ​യ​ർ 07403223006ഡി​ക്സ് ജോ​ർ​ജ​ജ് 07403312250.

യു​ക്മ ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം:​Manvers LakeStation RoadWath-Upon-DearneRotherhamSouth YorkshireS63 7DG.

NRI

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ടീം ​ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം

റോ​ഥ​ർ​ഹാം: യു​ക്മ (യൂ​ണി​യ​ന്‍ ഓ​ഫ്‌ യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്‌) ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​ഗ​സ്റ്റ് 15ന് ​റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ‌​ട്ടാ​മ​ത് "കേ​ര​ളാ പൂ​രം 2026'നോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വീ​ക​രി​ക്കും.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 24 ആ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ അ​റി​യി​ച്ചു. അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ക്മ ദേ​ശീ​യ സ​മി​തി എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

മാ​മ്മ​ന്‍ ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ക്മ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "കേ​ര​ളാ ബോ​ട്ട് റേ​സ് & കാ​ര്‍​ണി​വ​ല്‍' എ​ന്ന പേ​രി​ല്‍ 2017 ജൂ​ലൈ 29ന് ​യൂ​റോ​പ്പി​ല്‍ ആ​ദ്യ​മാ​യി വാ​ര്‍​വി​ക് ഷെ​യ​റി​ലെ റ​ഗ്ബി ഡ്രേ​ക്കോ​ട്ട് ത​ടാ​ക​ത്തി​ല്‍ ന​ട​ത്തി​യ വ​ള്ളം​ക​ളി വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു.

22 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച പ്ര​ഥ​മ മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ നോ​ബി കെ. ​ജോ​സ് ന​യി​ച്ച വൂ​സ്റ്റ​ര്‍ തെ​മ്മാ​ടീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍ വി​ജ​യ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

തു​ട​ര്‍​ന്ന് കേ​ര​ളാ പൂ​രം 2018 എ​ന്ന പേ​രി​ല്‍ ഓ​ക്സ്ഫോ​ര്‍​ഡ് ഫാ​ര്‍​മൂ​ര്‍ റി​സ​ര്‍​വോ​യ​റി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത് മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ 32 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച​പ്പോ​ള്‍ തോ​മ​സ്‌​കു​ട്ടി ഫ്രാ​ന്‍​സി​സ് ന​യി​ച്ച ലി​വ​ര്‍​പൂ​ള്‍ ജ​വ​ഹ​ര്‍ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ താ​യ​ങ്ക​രി ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

2019ല്‍ ​മൂ​ന്നാ​മ​ത് വ​ള്ളം​ക​ളി ഷെ​ഫീ​ല്‍​ഡി​ന​ടു​ത്ത് റോ​ഥ​ര്‍​ഹാ​മി​ലെ മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴും താ​യ​ങ്ക​രി ചു​ണ്ട​ന്‍ കി​രീ​ടം നി​ല​നി​ര്‍​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ട് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2022ൽ ​ന​ട​ത്തി​യ വ​ള്ളം​ക​ളി​യി​ല്‍ വീ​ണ്ടും ജേ​താ​ക്ക​ളാ​യി ലി​വ​ര്‍​പൂ​ള്‍ ജ​വ​ഹ​ര്‍ ബോ​ട്ട് ക്ല​ബി​ന്‍റെ താ​യ​ങ്ക​രി ചു​ണ്ട​ന്‍ ഹാ​ട്രി​ക്ക് നേ​ട്ടം കൈ​വ​രി​ച്ചു.

2023ലെ ​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ല്‍ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ മാ​ത്യു ചാ​ക്കോ ക്യാ​പ്റ്റ​നാ​യ ക​രു​ത്ത​രാ​യ എ​സ്എം​എ ബോ​ട്ട് ക്ല​ബ് സാ​ല്‍​ഫോ​ര്‍​ഡി​ന്‍റെ പു​ളി​ങ്കു​ന്ന് ചാ​മ്പ്യ​ന്‍​മാ​രാ​യി.

2024ലെ ​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ സാ​വി​യോ ജോ​സ് ന​യി​ച്ച ക​രു​ത്ത​രാ​യ എ​ൻ​എം​സി​എ ബോ​ട്ട് ക്ല​ബ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ കി​ട​ങ്ങ​റ ചാ​മ്പ്യ​ൻ​മാ​രാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം (2025) ന​ട​ന്ന ഏ​ഴാ​മ​ത് വ​ള​ളം ക​ളി മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മോ​ന​ച്ച​ൻ നേ​തൃ​ത്വം ന​ല്കി​യ ബോ​ൾ​ട്ട​ൺ കൊ​മ്പ​ൻ​സ് ക്ല​ബ് ആ​ണ് ചാ​മ്പ്യ​ൻ​മാ​രാ​യി യു​ക്മ ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്.

വ​നി​താ വി​ഭാ​ഗം പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ ടീ​മും ജേ​താ​ക്ക​ളാ​യി. പ​ല ടീ​മു​ക​ളും ഇ​തി​നോ​ട​കം ത​ന്നെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച വ​യ്ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ടീ​മു​ക​ള്‍ രം​ഗ​ത്ത്‌ വ​രു​ന്ന​തി​ന്‌ യു​ക്‌​മ നേ​തൃ​ത്വ​ത്തി​ന്‌ മു​മ്പാ​കെ താ​ത്‌​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്‌.

എ​ന്നാ​ല്‍ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ കൃ​ത്യ​ത​യാ​ര്‍​ന്ന ന​ട​ത്തി​പ്പി​ന് വേ​ണ്ടി​യും ടീ​മു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി 32 ടീ​മു​ക​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കേ​ര​ളാ പൂ​രം 2026നോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​നം ത​ന്നെ വ​ള്ളം​ക​ളി മ​ത്സ​ര​മാ​യ​തി​നാ​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​ളു​ക​ളെ ത​ന്നെ​യാ​ണ് ബോ​ട്ട് റേ​സ് - ടീം ​മാ​നേ​ജ്മെ​ന്‍റ് & ട്രെ​യി​നിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ചു​മ​ത​ല ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​ക്സ് ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി എ​ന്നി​വ​രാ​ണ് വ​ള്ളം​ക​ളി ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ട്രെ​യി​നിം​ഗി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ താ​ഴെ ന​ല്‍​കു​ന്നു

ഓ​രോ ബോ​ട്ട് ക്ല​ബു​ക​ള്‍​ക്കും 20 അം​ഗ ടീ​മു​ക​ളെ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ള്‍, വി​വി​ധ സ്പോ​ര്‍​ട്ട്സ് ക്ല​ബു​ക​ള്‍, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് ബോ​ട്ട് ക്ല​ബു​ക​ളാ​യി ടീ​മു​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ത്സ​രം ന​ട​ത്ത​പ്പെ​ട്ട അ​തേ മോ​ഡ​ല്‍ വ​ള്ള​ങ്ങ​ള്‍ ത​ന്നെ​യാ​വും മ​ത്സ​ര​ങ്ങ​ള്‍​ക്ക്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌. ഇ​വ കേ​ര​ള​ത്തി​ലെ ചു​രു​ള​ന്‍, വെ​പ്പ് വ​ള്ള​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യ ചെ​റു​വ​ള്ള​ങ്ങ​ളാ​ണ്‌. ഓ​രോ ടീ​മി​ലും 20 അം​ഗ​ങ്ങ​ള്‍ ഉ​ള്ള​തി​ല്‍ 16 പേ​ർ മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ തു​ഴ​ക്കാ​രാ​യും ഒ​രാ​ൾ ഡ്ര​മ്മ​റാ​യും ഉ​ണ്ടാ​വും.

മ​റ്റ് മൂ​ന്ന് പേ​ര്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ആ​യി​രി​ക്കും. ടീം ​അം​ഗ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍ ആ​യി​രി​ക്ക​ണം. കേ​ര​ള​ത്തി​ന് പു​റ​ത്ത് ജ​നി​ച്ച് വ​ള​ര്‍​ന്ന മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. മ​ത്സ​ര​ത്തി​നു​ള്ള ടീ​മു​ക​ളി​ല്‍ പു​രു​ഷ-​വ​നി​താ വ്യ​ത്യാ​സ​മി​ല്ലാ​തെ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കാ​വു​ന്ന​താ​ണ്‌.

ബോ​ട്ട് ക്ല​ബു​ക​ള്‍ സ്ഥ​ല​പ്പേ​രോ​ട് കൂ​ടി​യ​വ​യോ അ​സോ​സി​യേ​ഷ​ന്‍, ക്ല​ബ് എ​ന്നി​വ​യു​ടെ പേ​രോ​ട് കൂ​ടി​യ​വ​യോ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രോ​ട് കൂ​ടി​യ​വ​യോ ആ​കാ​വു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബോ​ട്ട്‌ ക്ല​ബു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​ര്‍ ചു​മ​ത​ല​യു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ട്‌ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​താ​ണ്‌.

കേ​ര​ള​ത്തി​ലെ നെ​ഹ്‌​റു ട്രോ​ഫി മ​ത്സ​ര വ​ള്ളം​ക​ളി​യു​ടെ പാ​ര​മ്പ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് കൊ​ണ്ട് ത​ന്നെ ബോ​ട്ട് ക്ല​ബു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ​ള്ള​ങ്ങ​ളി​ലാ​വും.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​മ്പ​ൻ​സ് ബോ​ട്ട് ക്ല​ബ് ബോ​ൾ​ട്ട​ൺ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത് കാ​വാ​ലം എ​ന്ന പേ​രു​ള്ള വ​ള്ള​ത്തി​ലാ​ണ്. ബോ​ട്ട് ക്ല​ബു​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

പേ​ര് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് സം​ഘാ​ട​ക സ​മി​തി​യാ​യി​രി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ബോ​ട്ട്‌ ക്ല​ബു​ക​ള്‍ മ​ത്സ​രി​ച്ച അ​തേ വ​ള്ള​ങ്ങ​ളു​ടെ പേ​രു ത​ന്നെ ഇ​ത്ത​വ​ണ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ അ​തേ പേ​രു ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‌ നി​ല​വി​ലു​ള്ള ബോ​ട്ട്‌ ക്ല​ബു​ക​ള്‍ ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ള്‍​ക്ക്‌ മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ന്ന​താ​ണ്‌.

എ​ല്ലാ ടീ​മു​ക​ളി​ലേ​യും അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ജ​ഴ്സി​ക​ള്‍ സം​ഘാ​ട​ക സ​മി​തി ന​ല്‍​കു​ന്ന​താ​യി​രി​ക്കും. ഓ​രോ ടീ​മി​ലും 20 പേ​രെ വീ​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ത​ന്നെ മു​ഴു​വ​ന്‍ പേ​രും ജ​ഴ്‌​സി സൈ​സും ന​ല്‍​കേ​ണ്ട​താ​ണ്.

പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ടീ​മു​ക​ളി​ലെ 20 അം​ഗ​ങ്ങ​ള്‍​ക്ക്‌ വീ​തം ജ​ഴ്‌​സി ന​ല്‍​കു​ന്ന​ത് പ​രി​പാ​ടി​യ്ക്ക്‌ വ​ര്‍​ണ​പ്പ​കി​ട്ടേ​കും. 20 ടീം ​അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ ആ​യി​രി​ക്കും. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി പോ​ലെ ടീം ​ക്യാ​പ്റ്റ​ന്മാ​ര്‍ തു​ഴ​യു​ന്ന​തി​നാ​യി മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങ​ണ​മെ​ന്നി​ല്ല.

ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് ടീ​മു​ക​ള്‍​ക്ക് 500 പൗ​ണ്ട് ആ​യി​രി​ക്കും. ഇ​ത്‌ ടീം ​ക്യാ​പ്റ്റ​ന്മാ​രാ​ണ്‌ ന​ല്‍​കേ​ണ്ട​ത്‌. കോ​ർ​പ്പ​റേ​റ്റ് ടീ​മു​ക​ൾ​ക്ക് 750 പൗ​ണ്ട് ആ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ടീ​മി​ന്‌ സ്പോ​ണ്‍​സ​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ ലോ​ഗോ ജ​ഴ്‌​സി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്‌.

ഇ​ത്‌ നി​ബ​ന്ധ​ന​ക​ള്‍​ക്ക്‌ വി​ധേ​യ​മാ​ണ്‌. ബ്രി​ട്ട​ണി​ല്‍ നി​ന്നു​മു​ള്ള ടീ​മു​ക​ള്‍​ക്കൊ​പ്പം മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​യും സം​ഘാ​ട​ക സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം ഉ​ള്‍​ക്കൊ​ണ്ടു​ള്ള രീ​തി​യി​ലാ​വും ഈ ​മ​ത്സ​ര​വ​ള്ളം​ക​ളി​യും ന​ട​ത്ത​പ്പെ​ടു​ന്ന​ത്‌. എ​ല്ലാ ടീ​മു​ക​ള്‍​ക്കും ചു​രു​ങ്ങി​യ​ത് മൂ​ന്ന് റൗ​ണ്ട് വ​ള്ളം തു​ഴ​യു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ നി​യ​മാ​വ​ലി ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​നു ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന ക്യാ​പ്റ്റ​ന്മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന​തും തു​ട​ര്‍​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

വ​നി​ത​ക​ള്‍​ക്ക്‌ മാ​ത്ര​മാ​യി നെ​ഹ്‌​റു ട്രോ​ഫി മോ​ഡ​ലി​ല്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്‌. വ​നി​താ ടീ​മു​ക​ളും മെ​യ് 24നു​ള്ളി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​ങ്ങ​ളി​ലും വ​ള​രെ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് വ​നി​ത​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ലു​ണ്ടാ​യ​ത്.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ര​ജ്‌​സ്ട്രേ​ഷ​ൻ, ടീം ​അം​ഗ​ങ്ങ​ളു​ടെ ജ​ഴ്‌​സി, മ​ത്സ​ര​ക്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ഘാ​ട​ക​സ​മി​തി​യു​ടെ പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലും നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡി​ക്സ് ജോ​ർ​ജ്ജ് - 074033 12250, ജോ​ർ​ജ് തോ​മ​സ് - 079034 26018, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി - 074029 35193.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്‌: എ​ബി സെ​ബാ​സ്റ്റ്യ​ൻ - (പ്ര​സി​ഡ​ന്‍റ്) - 07702862186, ജ​യ​കു​മാ​ര്‍ നാ​യ​ര്‍ - (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) - 07403223066 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

NRI

ത​മ്പി പാ​യി​പ്പാ​ട് ഐ​ബി​ആ​ർ​എ​ഫ് ന്യൂ​യോ​ർ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ

ന്യൂയോർക്ക്: വ​ള്ളം​ക​ളി മേ​ഖ​ല​യി​ലെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ട്ട് റേ​സ് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​ബി​ആ​ർ​എ​ഫ്) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എെ​ബി​ആ​ർ​എ​ഫ് യുഎസ്എയി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശക്ത​​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യു​ടെ നി​ർ​ദേശ​ത്തി​ൽ കൂ​ടു​ത​ൽ ചാ​പ്റ്റ​റു​ക​ൾ ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്ന് എെ​ബി​ആ​ർ​എ​ഫ് യുഎ​സ്എ ​ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​റി​യി​ച്ചു.

NRI

ക​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി: മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം സംഘടിപ്പിച്ചു

ഒട്ടാവ: ക​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി വ​ള്ളം​ക​ളി മേ​ഖ​ല​യി​ലെ ആ​ഗോ​ള സം​ഘ​ട​ന​യാ​യ ഐ​ബി​ആ​ർ​എ​ഫ് (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ട്ട് റേ​സ് ഫെ​ഡ​റേ​ഷ​ന്‍റെ) ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ള്ളം​ക​ളി​യു​ടെ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ആ​റ​ന്മു​ള ജ​ല​മേ​ള​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. സാം​ബാ​ദേ​വ​ൻ അ​ദ്ധ്യ​ഷ​നാ​യി. ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും കാ​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ മു​ഖ്യ സം​ഘ​ട​ക​നു​മാ​യ കു​ര്യ​ൻ പ്ര​ക്കാ​നം മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ക​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി​യു​ടെ ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ വ​ള്ളം​ക​ളി സ്നേ​ഹി​ക​ളു​ടെ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പ്ര​ക്കാ​നം അ​ഭ്യ​ർ​ത്ഥി​ച്ചു.

 

Kerala

ജ​ല​മേ​ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം; നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന്

​ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22നു ​ന​ട​ക്കും. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് തീ​യ​തി തീ​രു​മാ​നി​ച്ച​ത്. ഓ​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്ച​യാ​ണ് വ​ള്ളം​ക​ളി ന​ട​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ വേ​ള​യി​ൽ ജ​ല​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള കാ​ണി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ഹാ​യ​ക​ര​മാ​വും. ഈ ​നി​ർ​ദേ​ശം ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2017 വ​രെ ഓ​ഗ​സ്റ്റി​ലെ ര​ണ്ടാം​ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു വ​ള്ളം​ക​ളി ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​ള​യ​വും മ​റ്റും കാ​ര​ണം ഈ ​ദി​വ​സം വ​ള്ളം​ക​ളി ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച എ​ന്ന രീ​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ മാ​റ്റു​ക​യാ​യി​രു​ന്നു.

NRI

യു​ക്മ വ​ള്ളം​ക​ളി ലോ​ഗോ: ലി​ജോ ലാ​സ​ർ വി​ജ​യി

ല​ണ്ട​ൻ: യു​ക്മ - ഫ​സ്റ്റ് കോ​ൾ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025 ലോ​ഗോ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ കീ​ത്ത്ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ലി​ജോ ലാ​സ​ർ വി​ജ​യി​യാ​യി. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും ലി​ജോ ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് ലി​ജോ​യു‌​ടെ ലോ​ഗോ ദേ​ശീ​യ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ലി​ജോ, വ​ള്ളം​ക​ളി​യു​ടെ നാ​ടാ​യ ആ​ല​പ്പു​ഴ കു​ട്ട​നാ​ട് പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​ണ്.

ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യി​ൽ വ​ച്ച് ലി​ജോ​യ്ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up