ഒട്ടാവ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ ഐബിആർഎഫ് (ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷന്റെ) ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.
ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ ഐബിആർഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.ജി. സാംബാദേവൻ അദ്ധ്യഷനായി. ഐബിആർഎഫ് ഗ്ലോബൽ പ്രസിഡന്റും കാനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു.
കനേഡിയൻ നെഹ്റു ട്രോഫിയുടെ രണ്ടാമത് ഇന്റർനാഷണൽ കൺവൻഷൻ വൻ വിജയമാക്കാൻ എല്ലാ വള്ളംകളി സ്നേഹികളുടെയും സഹായവും സഹകരണവും ഐബിആർഎഫ് ഗ്ലോബൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു.

വള്ളംകളി ലോകത്തെ കൂട്ടിയിണക്കുന്ന ഐബിആർഎഫ് ഈ മേഖലയ്ക്ക് ഒരു പുത്തൻ പ്രതീക്ഷ ആണെന്നും എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും പള്ളിയോട സമതി പ്രസിഡന്റ് കൂടിയായ സംബദേവൻ പറഞ്ഞു. ബി. കൃഷ്ണകുമാർ, പ്രസാദ് ആനന്ദഭവൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
കാനഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഇന്റർനാഷനൽ കൺവൻഷൻ മെഗാ സ്പോൺസർമാരായ കമൽ ജോഹൽ, റിയൽറ്റർ ജെഫിൻ വലയിൽ, മോർട്ഗേജ് സ്പെഷ്യലിസ്റ്റ് തോമസ് വാഴയിൽ, റിയൽറ്റർ അരുൺ ശിവരാമൻ, റിയൽറ്റർ ബിനു ജോഷ്വാ എന്നിവര്ക്ക് സമാജത്തിനുവേണ്ടി ജനറൽ സെക്രട്ടറി യോഗേഷ് ഗോപകുമാർ, മീഡിയ ചെയർ തോമസ് കോന്നി, കൺവൻഷൻ കോഓർഡിനേറ്റർ ലെജു രാമചന്ദ്രൻ, സോഷ്യൽ മീഡിയ ചെയർ ഷിബു കൂടൽ എന്നിവർ നന്ദി രേഖപ്പെടുത്തി.
Tags : boat race canada nri news