x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മ്പി പാ​യി​പ്പാ​ട് ഐ​ബി​ആ​ർ​എ​ഫ് ന്യൂ​യോ​ർ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ


Published: April 27, 2026 05:45 PM IST | Updated: April 27, 2026 05:45 PM IST

ന്യൂയോർക്ക്: വ​ള്ളം​ക​ളി മേ​ഖ​ല​യി​ലെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ട്ട് റേ​സ് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​ബി​ആ​ർ​എ​ഫ്) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എെ​ബി​ആ​ർ​എ​ഫ് യുഎസ്എയി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശക്ത​​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യു​ടെ നി​ർ​ദേശ​ത്തി​ൽ കൂ​ടു​ത​ൽ ചാ​പ്റ്റ​റു​ക​ൾ ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്ന് എെ​ബി​ആ​ർ​എ​ഫ് യുഎ​സ്എ ​ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​റി​യി​ച്ചു.

K-Rail Survey

അ​മേ​രി​ക്ക​യി​ലെ വ​ള്ളം​ക​ളി മേ​ഖ​ല​യെ ആ​വേ​ശ​ക​ട​ലാ​ക്കു​ന്ന തു​ഴ​ക്കാ​രി​ൽ പ്ര​മു​ഖ സ്ഥാ​നി​യാ​യ ത​മ്പി പാ​യി​പ്പാ​ട് എ​ന്ന രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള​യെ അ​ന്ത്ര​രാ​ഷ്ട്ര വ​ള്ളം​ക​ളി മേ​ഖ​ല​യെ കൂ​ട്ടി​യി​ണ​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​യ ഇ​ന്‍റർ​നാ​ഷ​ണ​ൽ ബോ​ട്ട് റേ​സ് ഫെ​ഡ​റേ​ഷ​ൻ ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് വൈ​സ് ചെ​യ​ർ​മാ​നാ​യി ഗ്ലോബൽ പ്ര​സി​ഡ​ന്‍റ് ​കു​ര്യ​ൻ പ്ര​ക്കാ​നം നി​യ​മി​ച്ച​താ​യി ഐബി​ആ​ർ​എ​ഫ് യുഎസ്എ ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​റി​യി​ച്ചു .

Tags : IBRF USA BOAT RACE

Recent News

Corehub Up