x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​മേ​ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം; നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന്


Published: March 5, 2026 05:31 PM IST | Updated: March 5, 2026 05:32 PM IST

​ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22നു ​ന​ട​ക്കും. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് തീ​യ​തി തീ​രു​മാ​നി​ച്ച​ത്. ഓ​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്ച​യാ​ണ് വ​ള്ളം​ക​ളി ന​ട​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ വേ​ള​യി​ൽ ജ​ല​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള കാ​ണി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ഹാ​യ​ക​ര​മാ​വും. ഈ ​നി​ർ​ദേ​ശം ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2017 വ​രെ ഓ​ഗ​സ്റ്റി​ലെ ര​ണ്ടാം​ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു വ​ള്ളം​ക​ളി ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​ള​യ​വും മ​റ്റും കാ​ര​ണം ഈ ​ദി​വ​സം വ​ള്ളം​ക​ളി ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച എ​ന്ന രീ​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ മാ​റ്റു​ക​യാ​യി​രു​ന്നു.

Tags : nehru trophy boat race punnamada lake

Recent News

Corehub Up