x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കം-​കു​മാ​ര​ന​ല്ലൂ​ർ റൂ​ട്ടി​ൽ പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 03:32 AM IST | Updated: September 12, 2026 03:32 AM IST

കു​മാ​ര​ന​ല്ലൂ​ർ അ​ങ്ങാ​ടി​യി​ൽ നടന്ന പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങ്.

മു​ക്കം: കു​മാ​ര​ന​ല്ലൂ​ർ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് അ​റു​തി വ​രു​ത്തി മു​ക്കം-​കു​മാ​ര​ന​ല്ലൂ​ർ-​ഗെ​യ്റ്റും​പ​ടി-​തി​രു​വ​മ്പാ​ടി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​കി​ട​ന്ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കു​മാ​ര​ന​ല്ലൂ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ സി.​കെ. കാ​സി​മി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്.

യു​ഡി​എ​ഫ് കു​മാ​ര​നെ​ല്ലൂ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മാ​ര​ന​ല്ലൂ​ർ അ​ങ്ങാ​ടി​യി​ൽ ബ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.
ബ​സ് സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം കു​മാ​ര​ന​ല്ലൂ​രി​ൽ മു​സ്‌​ലിം ലീ​ഗ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​നു​സ് പു​ത്ത​ല​ത്ത്, വാ​ർ​ഡ് അം​ഗം ജം​ഷി​ദ് ഒ​ള​ക​ര എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ന് ആ​ബി​ദ് കു​മാ​ര​ന​ല്ലൂ​ർ, ബ​ഷീ​ർ ക​ക്കാ​ട്, നി​ഷാ​ദ് വീ​ച്ചി, കെ.​എം. അ​ഷ്റ​ഫ് അ​ലി, യു.​കെ. അം​ജ​ദ് ഖാ​ൻ, എ.​പി. ഉ​മ്മ​ർ, ച​തു​ക്കൊ​ടി മു​ഹ​മ്മ​ദ്‌ ഹാ​ജി, പി.​ടി. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham Priyadarshini bus Mukkam-Kumaranallur route

Recent News

Corehub Up