Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Modi

ബി​ജെ​പി കോ​ർ ഗ്രൂ​പ്പ് യോ​ഗം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ജെ​പി കോ​ർ ഗ്രൂ​പ്പി​ന്‍റെ നി​ർ​ണാ​യ​ക യോ​ഗം ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ചേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്‌​നാ​ഥ് സിം​ഗ്, ജെ.​പി. ന​ദ്ധ, പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് നി​തി​ൻ ന​ബീ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ബി​ജെ​പി​യു​ടെ ഉ​ന്ന​ത നേ​തൃ​ത്വം പ​ങ്കെ​ടു​ത്തു.

വ​രാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ​രി​ക്കേ​ണ്ട സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പം ന​ൽ​കാ​നാ​ണ് യോ​ഗം പ്ര​ധാ​ന​മാ​യും ഒ​ത്തു​കൂ​ടി​യ​ത്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച സാ​ധ്യ​താ പ​ട്ടി​ക കേ​ന്ദ്ര നേ​തൃ​ത്വം പ​രി​ശോ​ധി​ച്ച​താ​യും സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

രാ​ജ്യ​സ​ഭ​യി​ൽ പാ​ർ​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​നും വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും ബി​ജെ​പി​ക്ക് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ഈ ​ഉ​ന്ന​ത​ത​ല യോ​ഗം.

 

National

ചീ​ഫ് ജ​സ്റ്റീ​സി​ന് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം; അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സം​ഭ​വം എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും പ്ര​കോ​പി​പ്പി​ച്ചു​വെ​ന്ന് പ്ര​തി​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ബി.​ആ​ർ. ഗ​വാ​യി​യോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

"ചീ​ഫ് ജ​സ്റ്റീ​സ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യി ജി​യോ​ട് സം​സാ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്ത് വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും രോ​ഷാ​കു​ല​നാ​ക്കി. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഇ​ത്ത​രം നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്ക് സ്ഥാ​ന​മി​ല്ല. ഇ​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണ്'.- അ​ദ്ദേ​ഹം എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്തു.

രാ​വി​ലെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്ക്ക് നേ​രെ ഷൂ ​ഏ​റി​യാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. ഡ​യ​സി​ന് അ​രി​കി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ൻ ഷൂ ​എ​റി​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തി.

എ​ന്നാ​ല്‍ സം​ഭ​വ​മു​ണ്ടാ​യി​ട്ടും ചീ​ഫ് ജ​സ്റ്റീ​സ് ശാ​ന്ത​നാ​യി ഇ​രി​ക്കു​ക​യും ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യും ചെ​യ്തു. ഇ​ത് ത​ന്നെ ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളി​ല്‍ കു​റ​ച്ചു​നേ​രം പ​രി​ഭ്രാ​ന്തി നി​ല​നി​ന്നെ​ങ്കി​ലും പി​ന്നീ​ട് കോ​ട​തി ന​ട​പ​ടി​ക​ൾ തു​ട​ര്‍​ന്നു.

71 വ​യ​സു​ള്ള രാ​കേ​ഷ് കി​ഷോ​ർ എ​ന്ന​യാ​ളാ​ണ് അ​ഭി​ഭാ​ഷ​ക​നാ​ണ് അ​തി​ക്ര​മ ശ്ര​മം ന​ട​ത്തി​യ​ത്. സ​നാ​ത​ന ധ​ര്‍​മ​ത്തോ​ടു​ള്ള അ​നാ​ദ​ര​വ് ഇ​ന്ത്യ സ​ഹി​ക്കി​ല്ലെ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു കൊ​ണ്ടാ​ണ് ഷൂ ​എ​റി​ഞ്ഞ​തെ​ന്ന് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പി​ന്നീ​ട് വി​ട്ട​യ​ച്ചു.

Latest News

Corehub Up